“ഭക്ഷണം വിശ്രമം സിന്ദാബാദ്

     മോങ്ങം: “ഭക്ഷണം വിശ്രമം സിന്ദാബാദ് ” പാര്‍ട്ടി ഏതായാലും ഈ മുദ്രാവാക്യത്തില്‍ പ്രവര്‍ത്തകന്‍‌മാര്‍ക്കിടയില്‍ അഭിപ്രായ വെത്യാസം ഇല്ല. മോങ്ങത്ത് തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേ ദിവസവും നല്ല ഭക്ഷണം തയ്യാറാക്കിയാ‍ണ് ഇടതു വലതുമുന്നണികള്‍ തങ്ങളുടെ പ്രവര്‍ത്തകരെ പ്രവത്തനരംഗത്ത് പിടിച്ച് നിര്‍ത്തിയത്. രാത്രി പൂളയും ഇറച്ചിയും, ഉച്ചക്ക് നെയ്ച്ചോറും കോഴിയും, തേങ്ങാച്ചോറും ഇറച്ചിയും തുടങ്ങിയ വിഭവങ്ങളാണ് ഇരു മുന്നണികളും പ്രവര്‍ത്തകര്‍ക്കായി വിളംബിയത്. ചില പ്രവര്‍ത്തകര്‍ ഭക്ഷണം മറന്ന് കഴിയുന്നത്ര വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ അഹോരാ‍ത്രം പരിശ്രമിച്ചപ്പോള്‍ ചിലര്‍ ഭക്ഷണ കാര്യത്തില്‍ മാത്രം മുഴുകുന്നതും കാണാമായിരുന്നു. കൂടാതെ വീടുകള്‍ കേന്ദ്രീകരിച്ച് കണ്‍വെന്‍ഷനുകള്‍ സംഘടിച്ചപ്പോഴും ഇത്പോലെ വിഭവ സമ്രദമായ ഭക്ഷണം തയ്യാറാക്കിയിരുന്നു.
     ആദ്യ കാലങ്ങളില്‍ വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്ക് ലഘു പാനീയങ്ങള്‍ വിതരണം ചെ‌യ്‌തിരുന്നു. മുസ്‌ലിം ലീഗ് ഗോതമ്പ് പായസ (കുലാവി)വും ഇടത് മുന്നണി അവിലും വെള്ളവും വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നുവെങ്കിലും ബൂത്തിന് സമീപം വോട്ടര്‍മാര്‍ക്ക് ഭക്ഷണ വസ്‌തുക്കള്‍ വിതരണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന വിലക്കുള്ളതിനാല്‍ ഇപ്പോള്‍ പ്രവര്‍ത്തകന്‍‌മാര്‍ക്ക് മാത്രമാണ് ഭക്ഷണമൊരുക്കുന്നത്.
       ഇപ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ് ഏത് പാര്‍ട്ടിക്കും പ്രവര്‍ത്തനം ഉഷാറാകണമെങ്കില്‍ ആദ്യ ഭക്ഷണം റെഡിയാക്കണം. മുമ്പത്തെ പോലെ ആത്‌മാര്‍ത്ഥതയൊന്നും ഇപ്പോഴത്തെ പ്രവര്‍ത്തകന്‍‌മാര്‍ക്കില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ക്ക് നേതാക്കന്‍മാരാകാന്‍ ജയ് വിളിച്ച് നടക്കാന്‍ ഇപ്പോള്‍ ആളെ കിട്ടില്ലെന്നാണ് ഒരു സജീവ പ്രവര്‍ത്തകന്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പരഞ്ഞത്.

6 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഭക്ഷണം വിശ്രമം സിന്ദാബാദ്

mongathe kaakkamaarkkellaam aurathu marayunna(muttinu thazhe ulla dress) thableeginte dress kodukkanam...ente mongam site virus aakramanam undennu thonnunnu.thurakkumbol vere etho kure sittukal koode varunnund

LUNKI MONGATHINTE DESHEEYA VASTRAMAANU


ലുങ്കി മോങ്ങതിന്റെ പഞ്ചായത്ത് ഡ്രസ്സ്‌ ആണ് ..


ബോസ്സ് ടൈലോര്‍ ഷാപ്പില്‍ വരെ ലുങ്കി അടിക്കുന്നുന്ദ്‌

സുഹൃത്തെ ഇത് വരെ ഒരു വൈറസ് ആരോപണം ആരും ഉന്നയിച്ചിട്ടില്ല. നിങ്ങള്‍ പോപ്പ് അപ്പ് വിന്റോ ബ്ലോക്ക് ചെയ്യുക. ഹോട്ട് സ്പോട്ട് പോലുള്ള പ്രോക്സികള്‍ ഓപണ്‍ ചൈതാല്‍ ചിലപ്പോള്‍ വേറെ പേജുകള്‍ ഓപ്പണാകാന്‍ സാധ്യത്യുണ്ട്. ദയവായി പ്രതികരിക്കുന്നവര്‍ പേരുവെക്കാന്‍ ശ്രമിക്കുക (ഉള്ളവര്‍ മാത്രം വെച്ചാല്‍ മതി)

കെ.ഷാജഹാന്‍
(എഡിറ്റര്‍ ഇന്‍ ചാര്‍ജ്)

"ദയവായി പ്രതികരിക്കുന്നവര്‍ പേരുവെക്കാന്‍ ശ്രമിക്കുക (ഉള്ളവര്‍ മാത്രം വെച്ചാല്‍ മതി)"

ഈ കമന്‍റ് എനിക്കിഷ്ട്ടായി .വളരെ വളരെ ഇഷ്ട്ടയിട്ടോ !!!!!

മോങ്ങത്തെന്നല്ല നാട്ടില്‍ എവിടെയും കറ കളഞ്ഞ രാഷ്ട്രീയക്കാരെ തിരഞ്ഞാല്‍ ഇന്ന് എവിടെ കണ്ടു കിട്ടാന്‍ ?. ഒക്കെയും സ്വന്തം കാര്യം സിന്ധാബ്ബാദ് എന്ന ചിന്തയുമായി നടക്കുന്നവരല്ലേ. നാട്ടിലെ ഈ വര്‍ഷത്തെ രാഷ്ട്രീയ പാര്‍ടികളുടെ ഇലക്ഷന്‍ പ്രവര്‍ത്തനം കണ്ടപ്പോള്‍ തമാശയാണ് തോന്നിയത്.

Post a Comment