പശുവിനെ മോഷ്‌ടിച്ച് കശാപ്പ് ചെയ്‌തു

       അരിമ്പ്ര: പശുവിനെ മോഷ്‌ടിച്ച് കശാപ്പ് ചെയ്‌തതായി പരാതി. കഴിഞ്ഞ ദിവസമാണ് അരിമ്പ്ര ബിരിയാപുറം കെ.പി.കുഞ്ഞി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നാണ് പശുവിനെ മോഷ്‌ടിച്ച് കശാപ്പ് ചെയ്‌തത്. രാത്രി തൊഴിത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ മോഷ്‌ടിച്ച് സമീപത്തുള്ള ആളൊഴിഞ്ഞ തോടിനോട് ചേര്‍ന്ന സ്ഥലത്താണ് കശാപ്പ് ചെയ്‌തതിന്റെ അവശിഷ്‌ട്ടങ്ങള്‍ കണ്ടെത്തിയത്.
     വിദൂര ദിക്കുകളിലേക്കടക്കം പാര്‍ട്ടി ഓര്‍ഡറുകളെടുത്ത് ഇറച്ചി എത്തിക്കുന്ന ചില ഏജന്‍സികള്‍ നാട്ടില്‍ സജീവമാണ്. ഇത്തരത്തിലുള്ള സംഘങ്ങളിലെ ചില സാമൂഹ്യ വിരുദ്ധ ലോബികളാണ് ഈ മോഷണത്തിന് പിന്നിലെന്ന് സമീപ വാസികള്‍ സംശയം പ്രകടിപ്പിച്ചു. ഇറച്ചിക്കച്ചവടക്കാരുടെ വാഹനം പുലര്‍ച്ചെ ഇതുവഴി പോകുന്നത് സമീപ വാസികളില്‍ ചിലര്‍ കണ്ടത് കൂടുതല്‍ സംശയത്തിന് വകനല്‍കുന്നു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

കൊന്ന പാപ്പം ,തിന്നാല്‍ തീരും എന്നാണല്ലോ ?,,എന്നാലും ഇതൊരു വല്ലാത്ത പാപ്പം തന്നെ .

Post a Comment