തൃശൂരില്‍ മുങ്ങുന്ന കാറുകള്‍ മോങ്ങത്ത് പൊങ്ങുന്നു:മോങ്ങം പോലീസ് നിരീക്ഷണത്തില്‍

     മോങ്ങം:  തൃശൂരില്‍ നിന്നും നഷ്‌ടപെടുന്ന വാഹനങ്ങള്‍ മോങ്ങം, കൊണ്ടോട്ടി, മുറയൂര്‍ ഭാഗങ്ങളില്‍ പൊങ്ങുന്നു. നാട്ടില്‍ അവധിക്ക് എത്തുന്ന ഗള്‍ഫുകാരും നവ വിവാഹിതരും കുറച്ച് കാലത്തേക്ക് ഉപയോഗിക്കാന്‍ വാടകക്കോ ഹവാല പണയത്തിനോ ഏടുക്കുന്ന ഏതാണ്ട് അന്‍പതോളം ആഡംബര കാറുകള്‍ ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓടുന്നുണ്ടെന്നാണ് കരുതുന്നത്.   ഇത്തരത്തിലുള്ള കാറുകളില്‍ അധികവും മോങ്ങം മൊറയൂര്‍ വഴിയാണ് കൈമാറ്റം ചെയ്യപെട്ട് പോയതണെന്നാണ് പോലീസ് പറയുന്നത്.   
      വിവാഹ ആവിശ്യത്തിനും മറ്റും വാടകക്ക് നല്‍കുന്ന ആഡംബര കാറുകള്‍ ഉടമസ്ഥരെ കബളിപ്പിച്ച് തൃശൂരിലെ ഒരു കുപ്പ്രസിദ്ധ തട്ടിപ്പ് വീരന്റെ മേല്‍ നോട്ടത്തില്‍ മലപ്പുറം ജില്ലയില്‍ എത്തിച്ച് വാഹന വിലയുടെ പകുതിപോലും വരാത്ത ചെറിയൊരു സംഖ്യ വാങ്ങി പണയത്തിനു നല്‍കുകയാണ് ചെയ്യുന്നതത്രെ. എന്നാല്‍ യഥാര്‍ത്ത ഉടമയോ വാഹനം കൈപറ്റിയ ആളോ ഇതിന്റെ പിന്നിലുള്ളവരെ കുറിച്ച് അറിയില്ല എന്നതാണ് വസ്‌തുത. 
    
     തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തില്‍ വാടകക്കും, പണയത്തിലും കൊടുത്ത ആഡംബര കാറുകള്‍ പിന്നീട് നഷ്‌ടപെട്ടെന്ന് കാണിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് അന്യേഷിക്കാന്‍ മോങ്ങത്ത് ഗുണ്ടാ സംഘത്തോടൊപ്പമെത്തിയ മഫ്‌ടി പോലീസടക്കമുള്ളവരെ നാട്ടുകാരനായ ഒരു വെക്തിയെ ബലമായി വാഹനത്തില്‍ തള്ളികയറ്റുന്നത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ ഇടപെടൂകയും ക്വട്ടേഷന്‍ സംഘമാണ് എന്ന് ധരിച്ച് നന്നായി കൈകാര്യം ചെയ്‌ത് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപെട്ട് കണ്ടാലറിയാവുന്ന 300-ഓളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. 
     മതിലകം, കൊഡുങ്ങല്ലൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളീലെ പ്രദീപ്, ഷാജി എന്നീ പോലീസുകാരണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് കൊണ്ടോട്ടി പോലീസ് അറിയിച്ചു. മദ്യപിച്ച നിലയിലായിരുന്ന ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിശയത്തില്‍ ഇടപെടുകയായിരുന്നെന്നും ആസൂത്രിതമായരു സംഭവം അല്ല എന്നിരിക്കേ സംഭവത്തില്‍ രമ്യതക്ക് വേണ്ടി ഇടപെട്ട ജന പ്രതിനിധികള്‍ക്കും നിരപരാധികളായ നാട്ടു കാരണവന്‍‌മാര്‍ക്കും എതിരെ കേസെടുക്കാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര്‍ക്കിടയില്‍ പോലീസിനോട് രൂക്ഷമായ എതിര്‍പ്പു ഉളവാക്കിയിട്ടുണ്ട്.
     കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പശ്ചാതലത്തില്‍ സംഭവത്തിലിടപെട്ട യുവാക്കള്‍ പലരും മോങ്ങത്ത് നിന്നു മാറിയിരിക്കുയാണ്. ഈ കേസിന്റെ വിശദ വിവര ശേഖരണത്തിനായി മോങ്ങം മൊറയൂര്‍ ഭാഗങ്ങളില്‍ രഹസ്യാന്യേഷണ വിഭാഗം നിരീക്ഷണത്തിലാണെന്ന് അറിയുന്നു. കേസില്‍ ഉള്‍പെട്ടവരെ പിടികൂടാന്‍ വീടുകളില്‍ കയറി റെയ്‌ഡ് നടത്താനുള്ള സാദ്ധ്യതയുണ്ടെന്നും പറയപെടുന്നു. എന്നാല്‍ മോങ്ങത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒറ്റകെട്ടായി ഇറങ്ങിയ ഈ വിഷയത്തില്‍ പോലീസിന് ചില പരിധിക്കപ്പുറം പോകാന്‍ കഴിയില്ലെന്നുമാണ് നാട്ടുകാര്‍ കരുതുന്നത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment