ജനപ്രതിനിധികള്‍ക്ക് സ്വീകരണവും റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡ് ദാനവും


    മോങ്ങം:അന്‍‌വാറുല്‍ ഇസ്ലാം അറബികോളേജില്‍ നിയമസഭാംഗങ്ങള്‍ക്ക് സ്വീകരണവും കാലികറ്റ് സവ്വകലാശാല അഫ്സലുല്‍ ഉലമ പ്രിലിമിനറി പരീക്ഷയില്‍ ഒന്നും, മൂന്നും റാങ്ക് നേടിയവര്‍ക്ക് അവാര്‍ഡും നല്‍കുന്നു. ജൂലായ് മുപ്പതിന് ശനിയാഴ്ച്ച  കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് നദുവത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉല്‍‌ഘാടനം ചെയ്യും. സംസ്ഥാന വിദ്യഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദു റബ്ബ് മുഖ്യ അഥിതിയായിരിക്കും. 
      അഫ്സലുല്‍ ഉലമാ പ്രിലിമിനറി പരീക്ഷയിലെ റാങ്ക് ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  കെ എന്‍ എം ജനരല്‍ സെക്രടറി എ പി അബ്ദുല്‍ ഖാദര്‍ മൌലവിയും, കംബ്യൂട്ടര്‍ ലാബിന്റെ ഉല്‍ഘാടനം പി ഉബൈദുല്ല എം എല്‍ എ യും, ലൈബ്രറി വികസന ഫണ്ടിന്റെ ഉല്‍ഘാടനം  അഡ്വ: എം ഉമ്മര്‍ എം എല്‍ എയും,പൂര്‍വ്വ വിദ്ദ്യാര്‍ഥി സംഗമം പി കെ ബഷീര്‍ എം എല്‍ എ യും, കോളേജ് വിദ്ദ്യാര്‍ഥി യൂനിയന്‍  അവാര്‍ഡ് ദാനം കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ യും നിര്‍വ്വഹിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment