പണവും മൊബൈലും തിരികെ നല്‍കി വിനില്‍ മോങ്ങത്തിനു മാതൃകയായി

    മോങ്ങം: യാത്രക്കാരന്‍ മറന്നുവെച്ച പതിനായിരം രൂപയും പഴ്‌സും മൊബൈല്‍ഫോണും തിരികെ നല്‍കി മോങ്ങത്തെ ഓട്ടോഡ്രൈവര്‍ മാതൃകയും നാടിന്‍ അഭിമാനവുമായി. മോങ്ങം ചെണ്ടീരി വിനില്‍ ആണ് പണവും എ.ടി.എം കാര്‍ഡും രേഖകളുമടങ്ങിയ പഴ്‌സും ഫോണും ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കിയത്. തൃപ്പനച്ചിയിലെ ഉണ്ണികൃഷ്ണന്‍ നമ്പീശന്റെ പഴ്‌സും ഫോണുമായിരുന്നു നഷ്ടപ്പെട്ടത്. 
      ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ വിനിലിന്റെ ഓട്ടോയില്‍ കയറിയത്. ഇറങ്ങുന്നതിനിടെ പഴ്‌സും മൊബൈല്‍ഫോണും സീറ്റില്‍വെച്ച് മറക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ നമ്പീശന്റെ മൊബൈല്‍ഫോണില്‍നിന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ നമ്പര്‍ കണ്ടെത്തി വിനില്‍ രാത്രിതന്നെ പണവും ഫോണും ലഭിച്ച വിവരം വിളിച്ചറിയിച്ചു. ഞായറാഴ്ച രാവിലെ ഇവ കൈമാറുകയുംചെയ്തു. 
       അഞ്ച് വര്‍ഷത്തോളമായി മോങ്ങത്ത് ഓട്ടോ ഓടിക്കുന്ന വിനില്‍ മോങ്ങം പാറക്കാട് ഒയലം കുന്ന് നാടി, സുമതി ദമ്പതികളുടെ മകനാണ്. സാമൂഹ്യ പ്രവര്‍ത്തനത്തിനു മുമ്പെ മാതൃകയായ മോങ്ങത്തെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്കിടയില്‍ സത്യ സന്തതയുടെ പൊന്‍‌തൂവലായിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍ .
    നഷ്ടപെട്ടെന്ന് കരുതിയിരുന്ന പണവും മൊബൈലും എ.ടി.എം കാര്‍ഡ് അടക്കമുള്ള രേഖകളും തിരികെ കിട്ടിയ സന്തോഷത്തിനു ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ തന്ന പാരിതോഷികം സ്നേഹ പുരസ്കരം നിരസിച്ച വിനില്‍ തന്റെ കെ.എല്‍.10 എ.ബി 7953 “മോനൂസ്” ഓട്ടോയുമായി മുന്നോട്ട് പോകുകയാണ്. മോങ്ങത്തിനും മോങ്ങത്തെ ഓട്ടോകാര്‍ക്കും അഭിമാനമായി...! 

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

അതാണ്‌ മാളിച്ച വിനില്‍

ഇവന്‍ മോങ്ങം ദേശത്തിന് മാത്രമല്ല മുഴുവന്‍ ജനങ്ങള്കും
മാതിര്കയാണ്

This comment has been removed by the author.

Post a Comment