മാസ്റ്റെര്‍ക്കെതിരായ നീക്കം ആസൂത്രിതം: അബ്ദുല്‍ ബാസിത്ത്

        മോങ്ങം: “മുഹമ്മദലി മാസ്റ്റര്‍ക്ക് ഷോക്കോസ് നോട്ടീസ്” എന്ന തലക്കെട്ടില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ മോങ്ങം ബ്യൂറോയുടേതായ വന്ന വാര്‍ത്ത ശ്രദ്ദിച്ചു. ഏവരാലും ആധരിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട റിലീഫ് പ്രവര്‍ത്തനത്തില്‍ യാതൊരു സ്വകാര്യ ലാഭവും ഇല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകന്റെ കടമ നിര്‍വ്വഹിച്ചു എന്നതാണ് അദ്ദേഹത്തെ ക്രൂശിക്കാനായി പറയുന്ന കാരണം.
    റമളാന് മുന്നോടിയായി പാവപെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി യൂത്ത്ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അരി വിതരണ ചടങ്ങില്‍ പങ്കെടുത്തത് എങ്ങിനെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാവുക? അത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെങ്കില്‍ അതേ പരിപാടിയില്‍ സജ്ജീവമായി പങ്കെടുത്ത ടൌണ്‍ മുസ്ലിലിം ലീഗ് കമ്മിറ്റിയുടെ മറ്റൊരു ജോയിന്റ് സെക്രടറിയായ കോടിതൊടിക ഷഫീഖിനും പാര്‍ട്ടിയുടെ മറ്റുപ്രവര്‍ത്തകര്‍ക്കും ഇത് ബാധകമല്ലേ?
   പാര്‍ട്ടി പദവികളും സ്ഥാനമാനങ്ങളും സ്വന്തം കാല്‍ക്കീഴിലാക്കുകയും സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും തീരെഴുതുകയും ചെയ്യുന്നതിനെതിരെ സാമൂഹ്യ ബോധവും ധാര്‍മ്മികതയും ജനാധിപത്യബോധവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികരിക്കുമ്പോള്‍ അവരെ ചവിട്ടി താഴ്ത്താഉനുള്ള ആസൂത്രിത പ്രവര്‍ത്തനത്തിന്റെ ഭാഗമായേ ഇത്തരം പാര്‍ട്ടി ഭരണഘടന വിരുദ്ദ പ്രവര്‍ത്തനങ്ങളെ കാണാനാവൂ. 
അബ്ദുള്‍ ബാസിത്ത് മോങ്ങം 
(മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലിഗ് മുന്‍ വൈസ് പ്രസിഡന്റാണ്  അബ്ദുല്‍ ബാസിത്ത്)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment