സ്നേഹ പൂര്‍വ്വം വായനക്കാരോട്

സ്നേഹ പൂര്‍വ്വം വായനക്കാരോട്, 
                   ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന മോങ്ങത്ത്ക്കാര്‍ക്ക് നാട്ടിലെ വിവരങ്ങള്‍ യഥാസമയം തങ്ങളുടെ വിരല്‍ തുമ്പില്‍ എത്തിച്ച് കൊടുക്കുക എന്ന ഏക ഉദ്ദ്യേശ്യത്തോടെയാണ്  2010‌ ഒക്ടോബറില്‍ മോങ്ങത്ത്ക്കാരായ ഒരു പറ്റം ചെറുപ്പക്കാര്‍ “എന്റെ മോങ്ങം“ ന്യൂസ് ബോക്സ് തുടക്കം കുറിച്ചത്. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഈ സംരംഭത്തെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയത് നല്ലവരായ വായനക്കാരാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ ഒരാഴ്ച്ചയായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്ന സൈറ്റിന്റെ പ്രവര്‍ത്തനം ഞങ്ങള്‍ ഇന്ന് പുന:രാരംഭിക്കുകയാണ്.
    ഏതാണ്ട് ആയിരത്തോളം ആളുകള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ദിനേനെ വായിക്കുന്ന ഒന്നാണ് “എന്റെ മോങ്ങം“. ഇതിനകം ഏതാണ്ട് അഞ്ഞൂറില്‍ പരം വാര്‍ത്തകളും, ഒട്ടനവധി സര്‍ഗ ശ്രഷ്ടികളും, മോങ്ങവുമായി ബന്ധപെട്ട നൂറുകണക്കിനു ചിത്രങ്ങളും, മറ്റു വിവരങ്ങളും ഇതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റ പെട്ട ചില വിഷയങ്ങളുമായി ബന്ധപെട്ട രൂക്ഷ വിമര്‍ശനങ്ങളാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടോ, ഉള്‍ പാര്‍ട്ടി ഗ്രൂപ്പിസത്തോടോ മത സംഘടനകളോടോ വിധേയത്വമോ വിദ്ധ്വേശമോ ഞങ്ങള്‍ക്കില്ല. നാടിന്റെ സ്പന്ദനങ്ങളില്‍ കിട്ടിയ വാര്‍ത്തകള്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മാത്രം.  അതിനിടയില്‍ ഞങ്ങളുടെ പരിചയക്കുറവ് കൊണ്ടും മറ്റും ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടാവാം, ഒന്നും മനപൂര്‍വ്വമല്ല, അങ്ങിനെ ആര്‍ക്കെങ്കിലും വല്ല മനപ്രയാസവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങളോട് ക്ഷമിക്കണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു. 
     പോസിറ്റീവായ നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വന്ന ഒറ്റപെട്ട ചില നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ മാത്രം ചൂണ്ടി കാണിച്ച് വിമര്‍ശിക്കുന്നവര്‍ ദയവായി ഈ സൈറ്റിനെ ഒന്നു പൂര്‍ണ്ണമായി വായിക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  മാന്യ വായനക്കാരോട് ഞങ്ങള്‍ക്ക് ഒരു കാര്യം കൂടി ഉണര്‍ത്താനുണ്ട്  ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു സാമ്പത്തിക ലാഭവുമില്ലാതെ  വെറും നിസ്വാര്‍ത്ഥ സേവനമാണ് നടത്തുന്നത്. നിങ്ങളുടെ സഹകരണം അതാണ് ഞങ്ങള്‍ക്കുള്ള കരുത്ത്.  താല്‍ക്കാലികമായിട്ടാണെങ്കിലും സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ ഞങ്ങളുമായി നേരിട്ടും ഫോണിലൂടെയും ഓണ്‍ ലൈനിലൂടെയും ബന്ധപെട്ട് വിവരങ്ങള്‍ ആരായുകയും ഈ കൂട്ടായ്മക്ക് ശക്തി പകരുകയും ചെയ്ത നിരവധി വായനക്കാരും അഭ്യുദയാകാംക്ഷികളുമായ എല്ലാവര്‍ക്കും ഇതിന്റെ പിന്നണി പ്രവര്‍ത്തകരുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
 ചീഫ് എഡിറ്റര്‍
എന്റെ മോങ്ങം ന്യൂസ് ബോക്സ്