മോങ്ങത്ത് മഞ്ഞപിത്തം പടരുന്നു

     മോങ്ങം: നാടിന്റെ പല ഭാഗങ്ങളിലും മഞ്ഞപിത്തം പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി മോങ്ങത്തെ ആശുപത്രികളില്‍ പനിയുമായി എത്തുന്ന രോഗികളില്‍ കൂടുതല്‍ പേര്‍ക്കും മഞ്ഞപിത്തം കണ്ടെത്തിയതായി അറിയുന്നു. മോങ്ങം ചന്ദനമില്ല് റോഡിലും കുയിലം കുന്ന് ഭാഗങ്ങളിലാണ് കൂടുതല്‍ മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുട്ടികളിലാണ് ഇത് കൂടുതലും കണ്ടെത്തുന്നത്. തിളപ്പിച്ചാറിയതോ ചൂടുവെള്ളമോ മാത്രമെ കുടിക്കാവൂ എന്നും പഴകിയതും തണുത്തതും ഫ്രിഡ്ജില്‍ വെച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 
     എന്നാല്‍ ആരോഗ്യ വകുപ്പോ പഞ്ചായത്തോ ഇകാര്യം അറിഞ്ഞ മട്ടില്ല. പനി വന്നാല്‍ ഉടനെതന്നെ ഡോക്ടറെ സമീപിക്കേണ്ടതും മോങ്ങത്തിന് പുറത്തുള്ള ഡോക്ടര്‍മാരെ കാണിക്കുന്നവര്‍ പ്രദേശത്തെ മഞ്ഞപിത്തം പടര്‍ന്ന വിവരം ഡോക്ടര്‍മാരെ അറിയിക്കേണ്ടതുമാണ്. ലിവറിനെ നേരിട്ട് ബാധിക്കുന്ന മഞ്ഞപ്പിത്തം യഥാവിധി ചികിത്സ നടത്താതിരുന്നാല്‍ മരണത്തില്‍ വരെ കലാശിക്കുന്നതിനാല്‍ ബന്ധപെട്ടവര്‍ ഇക്കാര്യത്തില്‍ ഗൌരവത്തോടെ ഇടപെടുകയും ജനങ്ങളെ ആവിശ്യമായ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മോങ്ങത്തെ രാഷ്ട്രീയ, മത, സാംസ്കാരിക  യുവ ജന സംഘടനകള്‍ക്കും ക്ലബ്ബുകള്‍ക്കും  ഇക്കാര്യത്തില്‍ ഒട്ടനവധി കര്യങ്ങള്‍ ചെയ്യാന്‍ കഴിയും. 
     കുട്ടികള്‍ക്കാണ് കൂടുതലും രോഗം കണ്ട് വരുന്നത് എന്നതിനാല്‍ പനി പിടിപെടുന്ന കുട്ടികളെ അസുഖം സുഖപെടുന്നത് വരെ സ്കൂളുകളിലേക്കോ വിടരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment