ഡോ. എം. സുഹറാബി മോങ്ങത്തിന് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പുരസ്കാരം നല്‍കി

         എറണാകുളം: അറബി ഭാഷക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മോങ്ങം സ്വദേശിനി ഡോക്ടര്‍ എം.സുഹ്‌റാബിക്ക്  “ഗുണ്ടര്‍ട്ട് അവാര്ഡ്2011“ നല്‍കി ആദരിച്ചു.  ഭാഷാ ഗവേഷണ പഠനരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഹെര്‍മന്‍‍ ഗുണ്ടര്‍ട്ട് ഫൗണ്ടേഷനാണ്  “ഗുണ്ടര്‍ട്ട് അവാര്‍ഡ്“ നല്‍കുന്നത്. കേന്ദ്രമന്ത്രി കെ.വി.തോമസാണ് ഡോക്ടര്‍ എം.സുഹ്‌റാബി മോങ്ങത്തിന് അവാര്‍ഡ് നല്‍കിയത്. പൊന്നാടയണിയിക്കലും കീര്‍ത്തി പത്ര സമര്‍പ്പണവും കെ.പി.ധനപാലന്‍ എം.പി നിര്‍വ്വഹിച്ചു. 
       അറബി ഭാഷാ സാഹിത്യത്തില്‍ 35 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ഡോ.സുഹറാബി 25 വര്‍ഷത്തോളം മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം വനിതാ കോളജ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്അറബിഭാഷയില്‍ ശ്രദ്ധേയമായ നിരവധി  ഗ്രന്ഥങ്ങള്‍ രചിക്കുകയും അറബിയില്‍ നിന്നും ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 
     വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജില്‍ അദ്ധ്യാപകനായിരുന്ന കെ.ടി.മുഹമ്മദിന്റെ ഭാര്യയായ സുഹ്‌റാബി ടീച്ചര്‍ കഴിഞ്ഞ 25 കൊല്ലത്തിലധികമായി മോങ്ങത്ത് കുടുംബ സമേതം സ്ഥിരതാമസക്കാരാണ്. ദമാമില്‍ ജോലിചെയ്യുന്ന മുനീബ്, മോങ്ങത്ത് ഫിസിയോതെറാപിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന മുബീന്‍ , ഡല്‍ഹി ജവഹര്‍ ലാല്‍ യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ സകീബ്, ഖത്തറില്‍ ജോലിചെയ്യുന്ന നബീല്‍ എന്നിവര്‍ മക്കളാണ്.
     ഡോക്ടര്‍ സുഹ്‌റാബിയെ കൂടാതെ മലയാള ഭാഷക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് വിദ്യാഭ്യാസ സാഹിത്യ രംഗത്ത് പ്രസിദ്ധനായ മലബാര്‍‍ ക്രിസ്ത്യന്‍‍ കോളജ് മലയാള ഭാഷാ വിഭാഗം മേധാവിയായ ഡോകെ.വിതോമസിനും, വാണിജ്യ മേഖലയിലെ ആദാന പ്രദാനങ്ങളിലൂടെയും മാപ്പിള സമൂഹത്തിലെ വാമൊഴികളിലൂടെയും മലയാളത്തിന് ലഭിച്ച പദ സമ്പത്തിനെക്കുറിച്ചും സാംസ്കാരിക സംഭാവനകളെ സംബന്ധിച്ചും ഗവേഷണംനടത്തുന്ന പ്രമുഖ ഗ്രന്ഥകാരന്‍ എന്‍.കെലത്തീഫിനും അവാര്‍ഡ് നല്‍കി ആദരിച്ചു. 
     അഡീഅഡ്വക്കേറ്റ് ജനറല്‍‍ അഡ്വകെ.ജലീല്‍‍ അധ്യക്ഷനായിരുന്നുപ്രൊഫഎംതോമസ് മാത്യു മുഖ്യ പ്രഭാഷണം നടത്തിഡെപ്യൂട്ടി മേയര്‍‍ ഭദ്ര ബിസമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എം.വി.ബെന്നിഎറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരികെ.എന്‍.എംസംസ്ഥാന വൈസ്പ്രസിഡന്റ് എച്ച്മുഹമ്മദ് ബാബു സേട്ട്കേരള റീഡേഴ്സ് റൈറ്റേഴ്സ് പ്രസിഡന്റ് കെ.ജബ്ബാരിസാഹിത്യ ദര്‍പ്പണ പ്രസിഡന്റ് അഡ്വപി.കെസജീവന്‍‍ എന്നിവര്‍ സംസാരിച്ചുപി.സീതി സ്വാഗതവും ടി.എംകുഞ്ഞുമൊയ്തീന്‍‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment