എന്റെ മോങ്ങത്തിനു ഒരു വയസ്സ്

            എന്റെ മോങ്ങം ന്യൂസ് ബോക്സ്  പ്രസിദ്ധീകരണം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാ‍ണ്. ഇതിനകം പ്രാദേശിക വാര്‍ത്താ രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ഈ എളിയ സംരംഭത്തിന്നായി എന്ന ഉത്തമ വിശ്വാസത്തിലാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര് . ഒരു വര്‍ഷത്തിനകം മോങ്ങവുമായി ബന്ധപെട്ട ഏതാണ്ട് അഞ്ഞൂറില്‍പരം വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞ “എന്റെ മോങ്ങം” ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു. മോങ്ങവും മോങ്ങത്തിന്റെ പരിസരപ്രദേശങ്ങളുമായി ബന്ധപെട്ട ലഭ്യമായ  എല്ലാ വാര്‍ത്തകളും പ്രസിദ്ധികരിക്കുന്ന “എന്റെ മോങ്ങം”ന്യൂസ് ബോക്സ്  ദിവസേനെ ഏതാണ്ട്  ആയിരത്തോളം പേര്‍  സന്ദര്‍ശിക്കുന്നുണ്ട് എന്നത് ഇതിന്റെ ജനകീയത വിളിച്ചോതുന്നതോടൊപ്പം തന്നെ ഞങ്ങളിലെ ഭാരിച്ച ഉത്വരവാധിത്വവും ഓമിപ്പിക്കുന്നു.
     മോങ്ങത്തെ പ്രധാന സംഭവ വികാസങ്ങള്‍ യഥാസമയം വായനക്കാര്‍ക്ക് എത്തിക്കുന്നതോടപ്പം മോങ്ങത്ത്കാരുടെ സര്‍ഗ്ഗ കൃതികളും ഫോട്ടോകളും മറ്റും ഇതില്‍  പ്രസിദ്ദീകരിക്കുന്നുണ്ട്. ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിക്കാത്ത വളര്‍ച്ചയാണ് ഈ കാലയളവില്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സ്” കൈവരിച്ചത്. ഇതിനിടയില്‍ ഒരു പാട് അനുമോദനത്തിന്റെ പൂച്ചണ്ടുകള്‍ ഏറ്റ് വാങ്ങിയതോടോപ്പം തെന്നെ വിമര്‍ശനങ്ങളുടെ കൂരമ്പുകളും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. “മാങ്ങയുള്ള മാവിനല്ലെ കല്ലേറ് കിട്ടൂ“ എന്നത് കൊണ്ട് വിമര്‍ശനത്തെ പോസ്റ്റീവായി കണ്ട് കൊണ്ടാണ് “എന്റെ മോങ്ങം“ മുന്നോട്ട് പോകുന്നത്. 
        പ്രവര്‍ത്തന പാന്താവില്‍ ഒരു വയസ്സ് തികഞ്ഞ് “എന്റെ മോങ്ങം” മുന്നോട്ട് നിങ്ങുമ്പോള്‍ നിരവധി പേരോട് നന്ദിയും കടപ്പാടും അറിയിക്കാനുണ്ട്. ജോലി തിരക്കിനിടയിലും യാതൊരു സാമ്പത്തിക ലാഭവുമില്ലാതെ വാര്‍ത്തകള്‍ യഥാ സമയങ്ങളില്‍ എത്തിച്ച് തരുന്ന റിപ്പോര്‍ട്ടര്‍മാരോടും, സാങ്കേതിക സഹായികളോടും, പരസ്യം തന്ന് സഹകരിക്കുന്നവരോടും, പ്രൊത്സാഹനത്തോടൊപ്പം  ഞങ്ങളിലെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് തരുന്ന അഭ്യുതയ കാംക്ഷികളായ വായനക്കാരോടും എല്ലാമുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപെടുത്തുന്നതോടൊപ്പം തുടര്‍ന്നും എല്ലാ വിധ സഹകരണങ്ങളും പ്രതീക്ഷിച്ച് കൊണ്ട് എന്റെ മോങ്ങം ന്യൂസ് ബോക്സ് മുന്നോട്ട് നീങ്ങട്ടെ... 
സി.ടി.അലവി കുട്ടി 
ചീഫ് എഡിറ്റര്‍

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment