ദുരന്ത ഭീഷണിയുയര്‍ത്തി കുയിലം കുന്നില്‍ ഇലക്ട്രിക് പോസ്റ്റുകള്‍

    മോങ്ങം: അപകടാവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപ്പിക്കാത്ത കെ.എസ്.ഇ.ബിയുടെ അനാസ്ഥക്കെതിരെ ജനരോക്ഷം ഉയരുന്നു. മോങ്ങം കുയിലം കുന്ന് മാണി പറമ്പ് റോഡിലാണ് നടുവൊടിഞ്ഞ് വീഴാറായ ഇലക്ട്രിക് പോസ്റ്റ് ജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നത്. ഈ വിവരം സമീപ വാസികള്‍ വള്ളുവമ്പ്രം കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിച്ചെങ്കിലും ഇത് വരെ കണക്ഷന്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയായിട്ടില്ല. 
   ഒക്ടോബര്‍ 14ന് കുയിലം കുന്ന് കൂട്ടായ്മ പ്രസിഡന്റ് സലീം അലി ബങ്കാളത്ത്, കോ-ഓഡിനേറ്റര്‍ ഷംസുദ്ധീന്‍ ചാലിതൊടി, യൂനുസ് സലീം എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ രേഖാമൂലമുള്ള പരാതി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി. അടുത്ത ദിവസം തന്നെ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതാണെന്ന് നിവേദക സംഘത്തെ എഞ്ചിനീയര്‍ അറിയിച്ചു. ഒരാഴ്ച്ചക്ക് ശേഷം ഒരു പുതിയ പോസ്റ്റ് ഒടിഞ്ഞ് വീഴാറായ പോസ്റ്റിന് സമീപം ഇലക്‍ട്രിക് ലൈനുകള്‍ക്കിടയില്‍ കുഴിച്ചിടുക മാത്രമാണ് ചെയ്തത്. പുതിയ പോസ്റ്റിലേക്ക് ലൈന്‍ മാറ്റി പിടിപ്പിക്കാന്‍ ഇറ്റുവരെ നടപടിയായിട്ടില്ല. 
   പുതുതായി സ്ഥാപിച്ച പോസ്റ്റിനു സ്റ്റേ ബാര്‍ കോടുക്കാത്തതിനാല്‍ അതും ചെരിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ഇത് മൂലം ഇത് വഴി കടന്ന് പോകുന്ന് വിദ്ദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും വാഹനങ്ങള്‍ക്കും സമീപ വാസികളായ താമസക്കാര്‍ക്കും ഈ രണ്ട് പോസ്റ്റും വന്‍ ഭീഷണിയായിരിക്കുകയാണ്. കെ.എസ്.ഇ.ബി അതികൃതരുടെ ഈ അനാസ്ഥ വന്‍ ദുരന്തത്തിന് കാരണമായേക്കാമെന്ന് നാട്ടുക്കാര്‍ ഭയപ്പെടുന്നു. കെ.എസ്.ഇ.ബി ഉദ്ദ്യോഗ്സ്ഥരുടെ കുറ്റകരമായ ഈ അനാസ്ഥക്കെതിരെ നടപടിക്കൊരുങ്ങുകയാണ് കുയിലം കുന്ന് കൂട്ടായ്മ. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment