ലഹരി വിരുദ്ധ മോങ്ങം: വിളംബര പൊതു യോഗം ഞാറാഴ്ച്ച

              മോങ്ങം: ലഹരി വിരുദ്ധ മോങ്ങത്തിന്റെ വിളംബര പൊതു യോഗം നവംബര്‍  20ന് ഞാറാഴ്ച്ച മോങ്ങം അങ്ങാടിയില്‍ വെച്ച് നടത്തപെടുന്നു. വിളമ്പര പൊതു യോഗത്തില്‍ മോങ്ങം മഹല്ല് വലിയ ജുമു‌അത്ത് പള്ളി ഖാളി അഹമ്മദ് കുട്ടി ബാഖവിയും, ഉമ്മുല്‍ ഖുറാ മസ്ജിദ് മുദരിസ്സ് ഇബ്രാഹീം സഖാഫി കോട്ടൂരും, മോങ്ങം മസ്ജിദുല്‍ അമാന്‍ ഇമാം പി.പി.മുഹമ്മദ് കുട്ടി മദനി എന്നിവര്‍ പങ്കെടുത്ത് പ്രസംഗിക്കും. 
        മദ്യവും മയക്ക് മരുന്നുകളും മറ്റ് ലഹരി വസ്തുക്കളും എല്ലാ പാപങ്ങളുടേയും മാതാവും ധനവും ആരോഗ്യവും നഷ്ടപ്പെടുത്തുന്ന മഹാവിപത്തുമാണ്. സമൂഹത്തെ ഗുരുതരമായി ഗ്രസിച്ച    ആപല്‍കരമായ ലഹരി ഉപയോഗ പ്രവണതക്കെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ  ബാധ്യതയാണ്. നാട്ടില്‍ നാശം വിതക്കുന്ന ഈ തിന്മക്കെതിരെ രൂപപ്പെട്ട മോങ്ങത്തെ ലഹരി വിരുദ്ദ കൂട്ടായ്മ അത് കൊണ്ട് തന്നെ മോങ്ങത്തിന്റെ ഭാവി പ്രതീക്ഷയുടെ കൂട്ടായ്മയാണ്. കാലം ഞങ്ങളില്‍ ഏല്‍പ്പിച്ച  ഉത്തരവാദിത്തമാണ് ഈ ധാര്‍മ്മിക പോരാട്ടമെന്ന  തിരിച്ചറിവാണ്  ഈ കൂട്ടായ്മയുടെ പ്രേരക ശക്തി. 
      ലഹരി വിരുദ്ദ മോങ്ങം എന്ന കൂട്ടായ്മ വിളംബര പൊതു യോഗത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജാതി-മത-കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ ജനങ്ങളും സഹകരിച്ച് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment