വിദ്ധ്യാഭ്യാ‍സം നേടുന്നതിലായിരിക്കണം വീറും വാശിയും: കെ.എം.ഷാക്കിര്‍

          ജിദ്ദ: മാപ്പിള വികാരവും മുസ്ലിം അവകാശവും കേവലം സ്കൂള്‍ കലണ്ടര്‍ വിഷയത്തിലെ വാശിയായിട്ടല്ല സംഘടനകള്‍ പ്രകടിപ്പിക്കേണ്ടതെന്നും കൂടുതല്‍ വിദ്ദ്യാഭ്യാസം നേടിയ സമൂഹമായി  ഉയരങ്ങളില്‍ എത്താനാണ് അതിനെ ഉപയോഗപെടുത്തേണ്ടതെന്നും മോങ്ങം എ.എം.യു.പി സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ഷാക്കിര്‍ അഭിപ്രായപെട്ടു. “വായിക്കുക“ എന്ന വചനവുമായി വിശുദ്ധ ഖുര്‍‌ആന്‍ ഇറങ്ങിയ മാസമായ റംസാനില്‍ പഠനത്തിന് അവസരമൊരുക്കുകയാണ് വേണ്ടെതനെന്നും സമൂഹത്തിന്റെ പൊതു നന്മ ലക്ഷ്യം വെച്ച്കൊണ്ട് നടപ്പില്‍ വരുത്തുന്ന “ജനറല്‍ കലണ്ടര്‍“ പോലുള്ള ഇത്തരം പദ്ധതികളുമായി ആരും പുറം തിരിഞ്ഞ് നില്‍ക്കരുതെന്നും ഉം‌റ നിര്‍വഹിച്ചതിനു ശേഷം ജിദ്ദയില്‍ എത്തിയ കെ.എം.ഷാക്കിര്‍  “എന്റെ മോങ്ങം” ചീഫ് എഡിറ്റര്‍ സി.ടി.അലവികുട്ടിയുമായി നടത്തിയ അഭിമുഖത്തില്‍ അഭ്യര്‍ത്ഥിച്ചു.
    വെക്തിപരമായി ജനറല്‍ കലണ്ടറിലേക്ക് സ്കൂള്‍ മാറണമെന്നാണ് അഭിപ്രായമെങ്കിലും ഭൂരിപക്ഷം രക്ഷിതാക്കള്‍ എന്ത് തീരുമാനമെടുക്കുന്നുവോ അത് നടപ്പില്‍ വരുത്തുമെന്നും ഇക്കാര്യത്തില്‍ ഞങ്ങളുടെ ആരുടെയെങ്കിലും വെക്തി താല്പര്യത്തിനു പ്രസക്തി ഇല്ലന്നും  ഷാക്കിര്‍ നിലപാട് വെക്തമാക്കി. ഈ വര്‍ഷം ജൂണില്‍ സ്കൂള്‍ തുറന്നാല്‍ ജൂലൈ മാസത്തില്‍ റംസാന്‍ അവധി വരികയും  ഒരുമാസത്തിലധികം നീളുന്ന അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നാല്‍ ഉടനെ തന്നെ ഓണ പരീക്ഷ വരികയും ചെയ്യുമെന്നും പാഠഭാഗങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെയായിരിക്കും കുട്ടികള്‍ പരീക്ഷയെ നേരിടേണ്ടി വരികയെന്നും  ഷാക്കിര്‍ പറഞ്ഞു. ഇതിനാലാണ് മുന്‍ വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്ത് മാറ്റിവെച്ച കലണ്ടര്‍ മാറ്റ വിഷയം ഈ വര്‍ഷം വീണ്ടും ജനറല്‍ ബോഡീയില്‍ കൊണ്ട് വരാനുള്ള സാഹചര്യം എന്നും ചോദ്യത്തിനുത്തരമായി അദ്ധേഹം വെക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ഈ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ കുട്ടികളെ പിന്‍‌വലിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ അദ്ധ്യാപകരുടെ ജോലി സ്ഥിരതയെ ബാധിക്കുമെന്നതിനാലും സമ്മര്‍ദ്ധങ്ങള്‍ക്ക് കീഴടങ്ങുകയായിരുന്നെന്നും, പുതിയ നിയമ പ്രകാരം ഇപ്പോള്‍ ഉള്ള അദ്ധ്യാപകരെല്ലാം സര്‍ക്കാര്‍ സംരക്ഷിത അദ്ധ്യാപകരായതിനാല്‍ അത്തരം പിന്‍‌വലിക്കല്‍ ഭീഷണി നിലനില്‍ക്കില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 
സി.ടി.അലവികുട്ടിയും കെ.എം.ഷാക്കിറും
      റംസാനില്‍ കുട്ടികള്‍ക്ക് നോമ്പെടുത്ത് ക്ലാസില്‍ വരുന്നത്കൊണ്ട് ക്ഷീണം ഉണ്ടാക്കുമെന്ന വാദം കഴമ്പില്ലെന്നും കഴിഞ്ഞ വര്‍ഷം നടത്തിയ ക്വാലിറ്റി ഇമ്പ്രൂവെന്റ് പ്രോഗ്രാമിന്റെ വിജയം അതിനു തെളിവാണെന്നും 99 കുട്ടികള്‍ക്കായി തുടങ്ങിയ ക്ലാസില്‍ വാഹന സൌകര്യം പോലും ഇല്ലാതിരുന്നിട്ടും 150 കുട്ടികള്‍ പങ്കെടുത്തെന്നും ചോദ്യത്തിനു മറുപടിയായി ഷാക്കിര്‍ വിശദീകരിച്ചു. പരിസരത്തെ ഇതര സ്കൂളുകളെ അപേക്ഷിച്ച് മോങ്ങം സ്കൂളില്‍ പഠന നിലവാരം കുറവാണെന്ന ആക്ഷേപം ഉണ്ടല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി പ്രധാന അദ്ധ്യാപികയും അദ്ധ്യാപകരും മാനേജ്മെന്റും പി.ടി.എ യും ഒരു വെക്തമായ കോഡിനേഷന്‍ ഇല്ലാത്തത് കൊണ്ട് ചില താളപിഴകള്‍ എല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം ഈ വര്‍ഷത്തോടെ പരിഹരിച്ചെന്നും ഇപ്പോള്‍ എല്ലാവരും ഒറ്റകെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഇതര സ്കൂളുകളോട് കിടപിടിക്കാവുന്ന തലത്തിലേക്ക് മോങ്ങം സ്കൂള്‍ ഉയര്‍ന്നിട്ടുണെന്നും ഇനിയും ഉയര്‍ത്താനുള്ള കര്‍മ്മ പദ്ധതികളുമായി നമ്മള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണെന്നും ഷാക്കിര്‍ പറഞ്ഞു. പിന്നോക്കം നില്‍ക്കുന്ന കൂട്ടികളെ കണ്ടത്തി പ്രതേകം പരിശീലനം കൊടുക്കുന്നുണ്ടെന്നും ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് വത്സല ടീച്ചര്‍ ഇക്കാരത്തിലൊക്കെ വളരെ സജീവവും ആത്മാര്‍ത്തമായുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. 
     സി.ഹംസ പ്രസിഡന്റും ഞാന്‍ വൈസ് പ്രസിഡന്റുമായ പി.ടി.എ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷം സ്കൂളില്‍ സര്‍വ്വ മേഖലകളിലും വന്‍ മാറ്റങ്ങളും മുന്നേറ്റവുമാണ് നടപ്പിലായി കൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ മാനേജ്മെന്റും അദ്ധ്യാപകരും വിദ്ധ്യാര്‍ത്തികളും രക്ഷിതാക്കളും നാട്ടുകാരും നല്ല സഹകരണമാണെന്നും  ഷാക്കിര്‍ പറഞ്ഞു. മുന്‍ കാലങ്ങളിലെ ചെറുപയര്‍ പുഴുക്കിന് പകരം ഒരോ ദിവസവും ഓരോ തരം കറികളും സാമ്പാറും തൈരും മോരും മുട്ടയും എല്ലാം അടങ്ങുന്ന പോഷകമൂല്യവും രുചികരവുമായ ഉച്ച ഭക്ഷണം നല്‍കി വരുന്നുണ്ട്. എല്‍ സി ഡി മോണിറ്ററോഡ് കൂടിയ എട്ട് കമ്പ്യൂട്ടറുകളുമായി സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് വിപുലപെടുത്തുകയും ഒരു ടീച്ചറെ സ്ഥിരം നിയമിക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി ലാബ് നിര്‍മിച്ചു. സ്ക്കുളിന്റെ പരിസര ശുചീകരണത്തിന്റെ ഭാഗമായി ചുമരുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് കലാപരമായി അലങ്കരിക്കുകയും സ്കൂള്‍ തൂത്ത്‌വാരി വൃത്തിയാക്കന്‍ സ്ഥിരം തൊഴിലാളിയെ നിയമിക്കുകയും ചെയ്തു. എല്‍.സി.ഡി പ്രൊജക്ടറോട് കൂടിയ സ്മാര്‍ട്ട് ക്ലാസ് ആരംഭിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും  ഷാക്കിര്‍  വിശ്ദീകരിച്ചു.
    വളരെ സിസ്റ്റമാറ്റിക്കായി സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന സ്കൂളാണ് നമ്മുടെ സ്കൂളെന്നും, ഇതരെ സ്കൂളിലെ രക്ഷിതാക്കള്‍ മുദ്ര പത്രത്തിനായി അലയുമ്പോള്‍ മൊത്തം കുട്ടികള്‍ക്കുമുള്ള സ്റ്റാമ്പ് പേപ്പര്‍ ഒന്നിച്ച് വാങ്ങി സ്കൂളില്‍ നിന്ന് തന്നെ അപേക്ഷ തയ്യാറാക്കി അയച്ച് സര്‍ക്കാറിന് കൊടുത്തു കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വാങ്ങികൊടുക്കുകയാണ് പതിവെന്നും കഴിഞ്ഞ ദിവസം ഏതാനും കുട്ടികള്‍ക്ക് അത്തരത്തിലുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചെന്നും അദ്ധേഹം വിശദീകരിച്ചു      ബാത്ത് റൂം, കുടിവെള്ള പൈപ്പ് തുടങ്ങിയ ഭൌതിക സൌകര്യങ്ങളുടെ കുറവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എണ്ണത്തിനു അനുപാതമായി ഇല്ലെങ്കിലും പരിസര പ്രദേശങ്ങളിലെ എയിഡഡ് സ്കൂളുകളുമായി താരതമ്യപെടുത്തുമ്പോള്‍ കൊണ്ടോട്ടി സബ് ജില്ലയില്‍ തന്നെ ഏറ്റവും സൌകര്യമുള്ള സ്കൂളാണ് നമ്മുടേതെന്ന് അധികാരികള്‍ തന്നെ സാക്ഷ്യപെടുത്തിയതാണെന്നും കൂടുതല്‍ സൌകര്യങ്ങള്‍ മാനേജ്മെന്റ് ഏര്‍പെടുത്തുമെന്നും പി.ടി.എ വൈസ് പ്രസിഡന്റ് കൂടിയായ കെ.എം. ഷാക്കിര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment