സ്കൂള്‍ കലണ്ടര്‍: അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്: സി.ടി.അബൂബക്കര്‍ സിദ്ധീഖ്

        മോങ്ങം:  മോങ്ങം എ എം യുപി സ്കൂളില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന കലണ്ടര്‍ മാറ്റി പകരം ജനറല്‍ കലണ്ടര്‍ കൊണ്ട് വരാനുള്ള ശ്രമം ചില തല്പര കക്ഷികളുടെ കുടില തന്ത്രം മാത്രമാണെന്നും സമൂഹത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം ഉതകുന്ന ഇത്തരം ശ്രമം ബന്ധപ്പെട്ടവര്‍ ഉപേക്ഷിക്കണമെന്ന്‍ സി.ടി.അബൂബക്കര്‍ സിദ്ധീഖ് അഭ്യര്‍ത്തിച്ചു. കലണ്ടര്‍ മാറ്റ വിഷയം ചര്‍ച്ച ചെയ്ത പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ കലണ്ടറിലേക്ക് മാറുന്നതിനെതിരായി ശക്തമായ നിലപാടെടുത്ത് എസ്.കെ.എസ്.എസ്.എഫിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത അബൂബക്കര്‍ സിദ്ദീഖ് എന്റെ മോങ്ങം ന്യൂസ് ബോക്സിനു നല്‍കിയ പ്രസ്താവനയിലാണ് അദ്ധേഹം നിലപാട് വെക്തമാക്കിയത്.     
    സ്കൂള്‍ കലണ്ടര്‍ നിലവിലെ രീതിയില്‍ തന്നെ തുടരണമെന്ന ആവശ്യം എസ്.കെ.എസ്.എസ്.എഫ്കാരായ ചിലരുടേത്  മാത്രമാണെന്ന്‍ “എന്റെ മോങ്ങം” ന്യൂസ് ബോക്സില്‍ നല്‍കിയ അഭിമുഖത്തില്‍ പി ടി എ പ്രസിഡന്റ് സി.ഹംസയുടെ വാദം ശരിയല്ലെന്ന് അന്ന് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമറിയാം. അന്ന് ചേര്‍ന്ന് ജനറല്‍ ബോഡി യോഗം തന്നെ പി ടി എ പ്രസിഡന്റും അനുകൂലികളായ ചിലരും മുന്‍‌കൂട്ടി തയ്യാറാക്കിയ അജണ്ട നടപ്പാക്കാനുള്ള ഒരു നാടകമായിരുന്നുവെന്നും സിദ്ദീഖ് ആരോപിച്ചു. പരിസര പ്രദേശങ്ങളിലെ സ്കൂളുകളില്‍ അടുത്തക്കാലുത്തുണ്ടായ വിദ്യഭ്യാസ ഗുണനിലവാര ഉയര്‍ച്ച കലണ്ടര്‍ മാറ്റം കൊണ്ടുണ്ടായതല്ല, മറിച്ച് അര്‍പ്പണ ബോധമുള്ള അദ്ദ്യാപകരുടേയും ആവശ്യ ബോധമുള്ള രക്ഷിതാക്കക്കളുടേയും കടുത്ത ജാഗ്രതകൊണ്ടാണെന്നതാണ് സത്യം. ഇപ്പോള്‍ സ്കൂള്‍ കലണ്ടര്‍ മാറ്റണമെന്ന ആവശ്യം “മാറ്റങ്ങളില്‍ മാത്രം പുരോഗമനം“ കാണുന്ന ചിലരുടെ കുത്സിത ചിന്തയാണെന്നും സിദ്ദീഖ് പ്രസ്താവനയില്‍ പറഞ്ഞു. 
  മുന്‍ വര്‍ഷങ്ങളില്‍ തല്‍ വിഷയവുമായി ബന്ധപെട്ട് ഉയര്‍ന്ന് വന്ന ചര്‍ച്ചകളില്‍ നിലപാട് വെക്തമാക്കിയ എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികളുമായി നാട്ടിലെ ജന പ്രതിനിധികളുടെയും പൌര പ്രമുഖരുടെയും സാനിദ്ധ്യത്തില്‍ പി.ടി.എ.യും മാനേജ്മെന്റും ചര്‍ച്ച ചെയ്ത് നിലവിലെ രീതി തന്നെ തുടരാം എന്ന് തീരുമാനിച്ച സാഹജര്യത്തില്‍ ഇപ്പോള്‍ ഈ ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ചക്ക് കൊണ്ട് വന്നത് തന്നെ അനവസരത്തിലുള്ളതാണെന്നും, മുന്‍ യോഗങ്ങളിള്‍ ഉയര്‍ന്ന് കേട്ട സ്കൂളിന്റെ ഭൌതിക അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപത്തതയുമായി ബന്ധപെട്ട പരാതികള്‍ക്കൊന്നും പരിഹാരം കാണാത്ത സാഹചര്യത്തില്‍ സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങളിലുള്ള ബന്ദപെട്ടവരുടെ ശ്രദ്ദയും ഈ സാഹചര്യത്തില്‍ ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ടതാണെന്നും സിദ്ധീഖ് അഭിപ്രായപെട്ടു.
     ജനറല്‍ കലണ്ടര്‍ ഉപയോഗിക്കുന്നതായി പി ടി യെ പ്രസിഡന്റ് പരാമര്‍ശിച്ച സംഘടനാ ബന്ദമുള്ള സ്ഥാപനങ്ങള്‍ ഈ അടുത്ത കാലങ്ങളില്‍ ആരംഭിച്ചതാണെന്നും പുതിയ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത് ജനറല്‍ കലണ്ടറില്‍ മാത്രമാണെന്നും, റമദാനില്‍ ക്ലാസെടുക്കുമ്പോള്‍ ഏപ്രിലില്‍ അവധിയാണെന്നിരിക്കെ   മുസ്ലിം കലണ്ടറിനേക്കാളും ജനറല്‍ കലണ്ടറില്‍ 30 ദിവസം അതികം പ്രവര്‍ത്തി ദിവസങ്ങള്‍ ലഭിക്കുമെന്ന അദ്ധേഹത്തിന്റെ കണ്ടെത്തുകള്‍ വാസ്ഥവ വിരുദ്ധമാണെന്നും സിദ്ധീഖ് ആരോപിച്ചു. കേരളത്തിലെ അഭിമാന ബോധവും അന്തസ്സുമുള്ള മുസ്ലിം സമൂഹം പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന തികച്ചും ന്യായവും ഒരുവിധ മാറ്റവും ആവശ്യമില്ലാത്തതുമായ “മുസ്ലിം വിദ്ധ്യാഭ്യാസ കലണ്ടര്‍“ എന്ന ഈ ആനുകൂല്യം മോങ്ങം എ എം യുപി സ്കൂളില്‍ നിഷേധിക്കാനുള്ള ചില തല്പര കക്ഷികളുടെ ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. അതിന്നായി പൊതുസമൂഹത്തേയും, വിദ്യാര്‍ഥി, യുവജനങ്ങളെയും അണിനിരത്തി മോങ്ങം ശാഖാ എസ്.കെ.എസ്.എസ്.എഫ്  സമര രംഗത്തുണ്ടാവുമെന്ന് ബന്ദപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും സിദ്ധീഖ് അര്‍ത്ഥ ശങ്കക്കിടയുല്ലാതെ വ്യക്തമാക്കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment