മുസ്ലിം ലീഗ് ജില്ലാ സമ്മേളനം: മോങ്ങം പ്രചാരണ നിറവില്‍

        മോങ്ങം: മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിനു മോങ്ങത്ത് പ്രചാണം ചൂടുപിടിച്ചു. കൊടി തോരണങ്ങള്‍ തൂക്കിയും പോസ്റ്റര്‍ ബാനര്‍ ഫ്ലക്സ് ബോര്‍ഡുകള്‍ എന്നിവ നാടിന്റെ നാനാ മുക്കിലും മൂലയിലും നിറച്ചാണ് മോങ്ങത്തെ ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ സമ്മേളന പ്രചാരണം സജീവമാക്കുന്നത്. നാഷണല്‍ ഹൈവേക്കു കുറുകെ ഭീമന്‍ കമാനമൊരുക്കി ജില്ലാ സമ്മേളനത്തിനു സ്വാഗത കവാടവും ഒരുക്കിയിട്ടുണ്ട്. സംശുദ്ധ രാഷ്ട്രീയം സുരക്ഷിത സമൂഹം എന്ന സമ്മേളന പ്രമേയം സമൂഹത്തിലെത്തിക്കാന്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ പ്രചാരണ ജാഥ ഒഴുകൂര്‍ വെസ്റ്റ് ബസാറില്‍ നിന്ന് ആരംഭിച്ച് മോങ്ങത്ത് സമാപിച്ചു. സമ്മേളനത്തോടനുബന്ദിച്ച് നടക്കുന്ന ആകര്‍ഷണീയമായ ഗ്രീന്‍ ഗാര്‍ഡ് പരേഡില്‍ മോങ്ങത്ത് നിന്ന് നിരവധി കേഡറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ക്കുള്ള അവസാന ഘട്ട പരിശീലനത്തിലാണിപ്പോള്‍ സംഘാടകര്‍.
   ഏപ്രില്‍ 27നു തുടങ്ങിയ പ്രതിനിധി സമ്മേളനത്തോടെ തുടങ്ങിയ സമ്മേളനം മെയ് 5ന് നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. മഞ്ചേരിയില്‍ ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം ചരിത്ര സംഗമമാക്കാന്‍ അരയും തലയും മുറുക്കി കര്‍മ്മ രംഗത്താണ് മോങ്ങത്തെ ഹരിത പടയണി.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment