പി.ടി.എ നിലപാട് ധിക്കാരം : സി.കെ.മുഹമ്മദ്

     ഖേദകരമെന്ന് പറയട്ടെ പി ടി എ പ്രസിഡന്റിന്റെ ഒന്ന് രണ്ട് സ്റ്റേറ്റ്മെന്റ് കണ്ടപ്പോഴാണ് എക്സിക്യൂട്ടീവ് മെമ്പറെന്ന നിലക്ക് പ്രതികരിക്കാമെന്ന് കരുതിയത്. അടിസ്ഥാന രഹിതമായ ആ വാദങ്ങള്‍ വ്യക്തമാക്കട്ടെ. മുസ്ലിം സ്കൂള്‍ 165 ദിവസവും ജനറല്‍ സ്കൂള്‍ 195 ദിവസവും ഇതാണല്ലോ പി.ടി.എ പ്രസിഡ്ന്റിന്റെ ഒരു വാദം. യതാര്‍ഥ്യം മുസ്ലിം സ്കൂള്‍ 190 ഉം ജനറല്‍ സ്കൂള്‍ 193 ദിവസവും ആണ്. മുസ്ലിം സ്കൂള്‍ നോമ്പിന് അവധി നല്‍കുമ്പോള്‍ ജനറല്‍ സ്കൂള്‍ നോമ്പ് മാസത്തില്‍ ഉച്ചവരെ ക്ലാസ്സ് പ്രവര്‍ത്തിക്കുന്നുള്ളു. രണ്ടര മാസത്തെ അവധി അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും റമദാനില്‍ ക്ഷീണിച്ച് മാസം കഴിച്ചു കൂട്ടുന്നു എന്നതാണ് വാസ്ഥവം.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സര്‍വെ റിപ്പോര്‍ട്ട് എന്താണ് സത്യാവസ്ഥ....?
   സാധാരണ പി.ടി.എ ജനറല്‍ ബോഡിയിലേക്ക് മാനേജ്മെന്റ് പോലുമറിയാതെ മുസ്ലിം കലണ്ടര്‍ എടുത്ത് കളയുന്ന ചര്‍ച്ച അനാവശ്യമായി കൊണ്ട് വരുന്നു. അതില്‍ പങ്കെടുത്തത് ഭൂരിഭാഗവും സ്ത്രീകളും തുച്ചമായി പുരുഷന്മാരുമായിരുന്നു. നാട്ടിലെ ഒരു പൊതു വിദ്ധ്യാഭ്യാസ സ്ഥാപനത്തില്‍ നടത്തുന്ന പരിഷ്കാരം എന്ന നിലക്ക് ഇത് യഥാര്‍ത്ഥത്തില്‍ നാട്ടുകാര്‍ക്കിടയിലും ചര്‍ച്ചക്ക് വരേണ്ടതായിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടിങ്ങ് നടത്താന്‍ സമ്മത പത്രം വിദ്ധ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നു അവര്‍ പ്രഖ്യാപിച്ചു. അവിടെ ഒരു അദ്ധ്യാപകന്റെ ക്യാന്‍‌വാസ് പ്രസംഗം നടത്തിയതില്‍ കുറെ സ്ത്രീകള്‍ അതില്‍ അകപ്പെട്ടു. ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്തവരായിരുന്നു ഭൂരിപക്ഷം രക്ഷിതാക്കളും. അവര്‍ക്ക് എന്താണ് വിഷയം എന്നു പോലും പിടി കിട്ടിയിരുന്നില്ല. സമ്മത പത്രത്തിന്റെ കോപ്പി കിട്ടിയ രക്ഷിതാക്കള്‍ കാര്യം എന്തെന്നറിയാതെ സ്കൂളില്‍ നിന്നും കിട്ടിയതെല്ലെ എന്ന് പറഞ്ഞ് അനുകൂലിക്കുന്നു എന്ന് അടയാള്‍പ്പെടുത്തി. സമ്മത പത്രത്തില്‍ മുസ്ലിം കലണ്ടര്‍ മാറ്റുന്നു എന്നു എന്ന പരമാര്‍ത്ഥം പോലും ചേര്‍ക്കുവാന്‍ അവര്‍ തയ്യാറായില്ല. അവര്‍ തെയ്യാറക്കി അവര്‍ തന്നെ വിതരണവും ചെയ്തു അവര്‍ തന്നെ എണ്ണി തിട്ടപ്പെടുത്തി. ഏതായാലും എക്സിക്യൂട്ടീവ് യോഗത്തില്‍ നിഷാദ് മാസ്റ്റര്‍ അവതരിപ്പിച്ച കണക്ക് ഇങ്ങനെയാണ് അനുകൂലിക്കുന്നവര്‍ 555 എതിര്‍ക്കുന്നവര്‍ 275, മാറി നിന്നവര്‍ 50 മൊത്തം 880 ഇതിന്റെ ശതമാനം ആര്‍ക്കും പരിശോധിക്കാവുന്നതാണ്.  ഇത് ഏതായാലും പ്രസിഡന്റിന്റെതായി വന്ന പ്രസ്ഥാവനയോട് യോജിക്കുന്നതല്ല എന്ന് വ്യക്തമാണല്ലോ..?
         നോമ്പും വെള്ളിഴായ്ച്ചയും പരിശുദ്ധമായി കരുതുന്ന നാട്ടുകാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇന്നത്തെ പി ടി എ അല്ല ഇന്നലെ, നാളെ അതു കൊണ്ട് തന്നെയാണ് പഞ്ചായത്ത് മെമ്പര്‍മാരായ സി.കെ മുഹമ്മദ്, ബി. കുഞ്ഞുട്ടി, ആമിന ടീച്ചര്‍ എന്നിവരും മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ഖാദിമുല്‍ ഇസ്ലാം സംഘം സെക്രട്ടറി, ഉമ്മുല്‍ഖുറാ മസ്ജിദ് സെക്രട്ടറി, കെ എന്‍ എം ഇരു വിഭാഗത്തിന്റെയും ആളുകള്‍ , രാഷ്ട്രീയ, സാംസ്കാരിക, മതരംഗത്തുള്ളവര്‍ നാട്ടുകാര്‍ ഇതില്‍ പ്രതികരിച്ചത്. ഒരു നാടിന്റെ പൊതു വികാരത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന പി.ടി.എയുടെ നിലപാട് ധിക്കാരപരമാണന്ന് പറയാതിരിക്കാന്‍ വയ്യ.        
         ഹിജറ വര്‍ഷം ഓരോ വര്‍ഷവും 14 ദിവസം മുന്നോട്ട് വരുന്നതിനാല്‍ ഒന്നു രണ്ട് വര്‍ഷത്തിനകം നോമ്പും വെക്കേഷനും മെയ് മാസത്തില്‍ അടുത്ത് വരുന്നുണ്ട് അത് കൊണ്ട് മുസ്ലിം സ്കൂള്‍ കലണ്ടര്‍ സ്കൂള്‍ 10 മാസം മുതല്‍ 11 മാസം വരെ പ്രവര്‍ത്തിക്കേണ്ടി വരുന്നു. വെക്കേഷന്‍ ഒരു മാസവും ഒന്നരമാസവുമായി കുറയുകയും ചെയ്യുന്നു. ഈ ആനുകൂല്യം മോങ്ങത്തുകാര്‍ക്ക് ലഭിക്കണം. ജൂണില്‍ നോമ്പും മെയ് അവധിയും, എപ്രില്‍ നോമ്പും മെയ് അവധിയും രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ലഭിക്കുന്നു. ഇത് അഞ്ച് ആറ് വര്‍ഷങ്ങള്‍ തുടരുന്നുണ്ട്. അതു കൊണ്ട് തന്നെ ധൃതി പിടിച്ചുള്ള ഈ നീക്കത്തിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. മുസ്ലിം കലണ്ടറാണ് ഏറ്റവും അനുയോജ്യമെന്ന് മുന്‍ ഡി ഡി ഇ പോലുള്ള വിദ്ധ്യാഭ്യാസ വിദഗ്തരും, ജനറല്‍ സ്കൂള്‍ സ്കൂളിലെ അനുഭവ സാക്ഷ്യമുള്ള ഭൂരിപക്ഷം അദ്ധ്യാപകരും, വിദ്ധ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുഹമ്മദ് സി.കെ. 
മോങ്ങം

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment