മോങ്ങത്ത് ഹര്‍ത്താല്‍ ഭാഗികം

           മോങ്ങം : പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ മോങ്ങം യൂണിറ്റ് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് അഞ്ചാം വാര്‍ഡ് മെമ്പറായ ബി. കുഞ്ഞുട്ടി, ബി സുല്‍ഫീക്കര്‍ , പി ദാസന്‍ , റഷീദ്, സൈദ്, നിസാര്‍ , വിഷ്ണു, ശിഹാബ്, വിജീഷ് എന്നിവര്‍ നേത്രുത്വം നല്‍കി. പ്രതിഷേധക്കാര്‍  മന്മോഹന്‍ സിങിന്റെ കോലം കത്തിച്ചു അതിനിടെ ഇടതുപക്ഷ സംഘടനകളും ബിജെപിയും അഹ്വാനം ചെയ്ത  പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ  ഹര്‍ത്താല്‍ മോങ്ങത്ത് ഭാഗികമായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment