പാന്‍ മസാല നിരോധനം : സര്‍ക്കാറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംഘടനകള്‍

        മോങ്ങം: പാന്‍ മസാല സം‌മ്പൂര്‍ണ്ണമായി നിരോധിച്ച സംസ്ഥാന സര്‍ക്കാറിന് മോങ്ങത്തെ വിവിധ സംഘടനകള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. മോങ്ങം യൂണിറ്റ് എസ്.എസ്.എഫ് നടത്തിയ അഭിവാദ്യ പ്രകടനത്തിന് മോങ്ങം സെക്ടര്‍ സെക്രടറി ഷബീര്‍, പ്രസിഡന്റ് മുസ്തഫ, എന്നിവര്‍ നേതൃത്വം നല്‍കി. എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനു അഭിനന്ദനമര്‍പ്പിച്ച് മോങ്ങത്ത് ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പാന്‍ മസാല നിരോധന തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മോങ്ങം ദര്‍ശന ക്ലബ്ബ് പ്രസിഡന്റ് സി.കെ.ഫൈസല്‍ സെക്രടറി ഇന്‍‌ചാര്‍ജ് എം.യൂസുഫലി എന്നിവര്‍ അറിയിച്ചു. 
    പാന്‍ മസാല നിരോധിച്ച സാഹജര്യത്തില്‍   കേരളത്തില്‍ അവ ലഭ്യമല്ലാത്തതിനാല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ പാന്‍ മസാലകള്‍ അവരുടെ നാട്ടില്‍ നിന്നു കൊണ്ട് വന്ന് വില്‍ക്കാനും മറ്റും സാധ്യതയുള്ളതിനാല്‍ ഇവരെ ബോധവല്‍ക്കരിക്കുന്നതിനു അങ്ങാടിയില്‍ ഹിന്ദിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment