മണിക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം: ഉബൈദുള്ള

    മോങ്ങം: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രടറി എം.എം.മണിക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ഉബൈദുള്ള എം എ എ ആവശ്യപെട്ടു. സി പി എമ്മിന്റെത് കൊന്നൊടുക്കല്‍ രാഷ്ട്രീയമാണെന്നും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മണിക്കെതിരെ കേസെടുത്ത് ഉന്നയിക്കപെട്ട വസ്ഥുതകള്‍ വിശദമായി അന്വേഷിക്കണമെന്ന് ഉബൈദുള്ള എം എല്‍ എ പറഞ്ഞു. കൊട്ടേഷന്‍ സംഘത്തിനും ഗുണ്ടകള്‍ക്കും സിന്ദാബാദ് വിളിക്കേണ്ട ഗെതികേടിലാണ് സി.പി.എം എന്ന പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. കൊട്ടേഷന്‍ രാഷ്ട്രീയത്തിനെതിരെ മലപ്പുറം നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി മോങ്ങത്ത് നടത്തിയ ജന ജാഗ്രതാ സദസ്സ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ ഉബൈദുള്ള . 
     പി. ബീരാന്‍ കുട്ടിഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വി.മുസ്‌തഫ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ടി.വി ഇബ്രാഹിം , അബ്ദു റഹിമാന്‍ പുല്‍‌പ്പറ്റ, ഷരീഫ് കൊട്ടപ്പുറം , കെ.പി ആ‍റ്റക്കോയ തങ്ങള്‍ , തറയില്‍ യൂസുഫ്, പി.എ സലാം , വി.ടി ശിഹാബ് മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. വി.പി അബൂബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സി.കെ മുഹമ്മദ്, ബങ്കാളത്ത് മുഹമ്മദ് കുട്ടിമാസ്റ്റര്‍ , പി.സി അബ്ദുറഹിമാന്‍ , കുഞ്ഞിമുഹമ്മദ് മോങ്ങം , ഒ.പി കുഞ്ഞാപ്പു ഹാജി, സലാം ത്രിപ്പനച്ചി, എം പി മുഹമ്മദ്, സക്കീര്‍ മാസ്റ്റര്‍ , സവാദ് , മുഹമ്മദലി എന്ന നാണി, ടി.പി റഷീദ്, ഹൈദറലി, അമര്‍ , സികെപി മൊയ്തീന്‍ കുട്ടിഹാജി, സൈദുമുഹമ്മദ്, മാനുപ്പ, എം ഫൈസല്‍ എന്നിവര്‍ ജനജാഗ്രതാ സദസിന് നേത്രുത്വം നല്‍കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment