വിപണിക്ക് ഉണര്‍വായി അദ്ധ്യായന വര്‍ഷാരംഭം

    മോങ്ങം: പുതിയ അദ്ധ്യയന വര്‍ഷാരംഭത്തോടെ മോങ്ങത്ത് സ്കൂള്‍ വിപണി സജീവമായി. ഫാന്‍സി സ്റ്റേഷനറി ക്കടകളല്ലാം സ്കൂള്‍ബാഗുകളും നോട്ട് ബുക്കുകളുമായി അണിഞ്ഞൊരുങ്ങിയപ്പോള്‍ യൂണിഫോമുകളുടേയും കുടകളുടേയും ശേഖരവുമായിട്ട് ടെക്‌റ്റയില്‍‌സുകളും വിപണിയില്‍ സജീവമായി.
   മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചെങ്കിലും കച്ചവടത്തിനു കുറവൊന്നും ഇല്ല. ക്വാളിറ്റിയുള്ള ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ തന്നെ വേണമെന്ന് രക്ഷിതാക്കളിലേറെ കുട്ടികള്‍ക്ക് നിര്‍ബന്ധമാണ് എന്ന് കടക്കാര്‍ പറയുന്നു. സ്കൂള്‍ ബാഗുകളും നോട്ടു ബുക്കുകളും കുടയും ഏത് കമ്പനിയുടേത് വേണമെന്ന് ഇന്നത്തെ കുട്ടികള്‍ക്ക് തന്നെ അറിയാമെന്നതാണ് വസ്തുത. മോങ്ങത്ത് ഒരു സ്കൂള്‍ ഒഴികെ മറ്റ് സ്ഥാപനങ്ങള്‍ ഒന്നും യൂണിഫോം മാറ്റാത്തത് ഈ വര്‍ഷം രക്ഷിതാക്കള്‍ക്ക് ആശ്വാസമായി. 
     വേനലവധിയുടെ അവസാന ദിവസമായ ഞായറാഴ്ച്ച എല്ലാ ഷോപ്പുകളിലും നല്ല തിരക്കാണനുഭവപെട്ടത്. യൂണിഫോം കച്ചവടം നേരത്തെ നടന്നതിനാല്‍ അനുബന്ധ ഡ്രസ്സുകളായ ബനിയന്‍ ഷോക്സ് തുടങ്ങിയവയുടെ കച്ചവടമാണ് തുണികടകളില്‍ കാര്യമായും നടക്കുന്നത്.  സ്കൂളുമായി ബന്ദപെട്ട സകല ഉല്‍പ്പന്നങ്ങളുടെയും കമനീയ കലവറകളായി  ഫാന്‍സി കടകള്‍ അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്. അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ കുരുന്നുകള്‍ ഇന്ന് സ്കൂളിന്റെ പടിവാതില്‍ കയറുമ്പോള്‍ സ്വീകരണമോതാന്‍ വര്‍ണ്ണശബളമായ ചടങ്ങുകളൊരുക്കി കാത്തിരിക്കുകയാണ് അദ്ധ്യാപകരും സ്കൂള്‍ ജീവനക്കാരും പി.ടി.എ യും മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളും.    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment