ദില്‍‌ഷാദക്ക് ജില്ലയുടെ ആദരം

    മലപ്പുറം: മോങ്ങത്തിന്റെ കൊച്ചു മിടുക്കി ദിത്ഷാദ ഫാത്ത്വിമയെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിദ്ധ്യാഭ്യാസ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി ജില്ലയിലെ എസ്.എസ്.എല്‍.സി ഉന്നത വിജയികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും അനുമോദിക്കുന്ന ആദരം 2012 ചടങ്ങില്‍ മലബാര്‍ മേഖലയിലെ എസ്.എസ്.എല്‍.സി വിദ്ധ്യാര്‍ത്ഥികള്‍ക്കായി മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ദിത്ഷാദക്ക് സംസ്ഥാന വിദ്ധ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉപഹാരം നല്‍കി ആദരിച്ചു. 
     ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍  വിദ്ധ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ പി.ഉബൈദുള്ള, പി.കെ.ബഷീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സക്കീന പുല്‍പ്പാടന്‍, വനജ എന്നിവരും ഉപഹാരങ്ങള്‍ കൈമാറി. വിജയഭേരി ജില്ലാ-കോ-ഓഡിനേറ്റര്‍ ഉമ്മര്‍ അറയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലിം കുരുവമ്പലം സ്വാഗതവും അഡ്വ.പി.വി.മനാഫ് നന്ദിയും പറഞ്ഞു. ടി. സലീം മോട്ടിവേഷന്‍ ക്ലാസ്സെടുത്തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment