കബറടക്കം രാവിലെ എട്ട് മണിക്ക്

              മോങ്ങം:  ഇന്നലെ വാഹനാപകടത്തില്‍ മരണപെട്ട മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സ് സെക്രടറിയും പ്രമുഖ പണ്ഡിതനും എഴുത്ത്കാരനുമായ പി.എം.കെ ഫൈസിയുടെ മയ്യിത്ത് സ്വവസതിയില്‍ എത്തിച്ചു. എറണാം‌കുളം ജനറല്‍ ആശുപത്രിയില്‍നിന്നും വൈകുന്നേരം ആറ് മണിക്ക് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം രാത്രി  10 മണിയോടു കൂടി താഴേ മോങ്ങത്തുള്ള വീട്ടിലെത്തിച്ചു ജനാസ കാണാന്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആളുകളുടെ ഒഴുക്ക് തുടരുകയാണ്.  പൊതുജനങ്ങള്‍ക്ക് കാണുന്നതിന്ന് വേണ്ടി സൌകര്യമൊരുക്കാന്‍ സുബ്‌ഹ് നമസ്കാരാനന്തരം മോങ്ങം തടപ്പറമ്പ് ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോം‌പ്ലെക്സിലേക്ക് ജനാസ എത്തിക്കും. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളനും പ്രാഥമിക ആവശ്യങ്ങള്‍ക്കും വേണ്ട സജീകരണങ്ങള്‍ തടപറമ്പ് ഉമ്മുല്‍ ഖുറാ കോംപ്ലസില്‍ ഒരുക്കിയിട്ടുണ്ട്.  മയ്യിത്ത് നമസ്കാരം രാവിലെ 7 മണിക്ക് തടപ്പറമ്പ് ഉമ്മുല്‍ഖുറായില്‍ വെച്ച് നടത്തപ്പെടുമെന്നും ഖബറടക്കം മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ 8 മണിക്ക് നടത്തുമെന്നും ബന്ദപെട്ടവര്‍ അറിയിച്ചു. ഒമാനിലുള്ള അദ്ധേഹത്തിന്റെ സഹോദരന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.  
     മോങ്ങത്ത് നിന്നും കൊല്ലത്തേക്ക് പോകുന്ന വഴിയില്‍ കൊടുങ്ങല്ലൂരിനടുത്ത് വെച്ച് നിയന്ത്രണം വിട്ട് കാര്‍ റോഡ് സൈഡിലെ മരത്തിനിടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെ ഉണ്ടായിരുന്ന എം.സി.മുഹമ്മദ് ഫൈസിക്കും വാഹനം ഓടിച്ചിരുന്ന എം.സി.റഷീദലിക്കും പരിക്കേറ്റിരുന്നു.   റഷീദലി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എം.സി.മുഹമ്മദ് ഫൈസി പെരിന്തല്‍മണ്ണ അല്‍ ഷിഫാ ആശുപത്രിയിലും ചികിത്സയിലാണ്. 
            സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, ഇ.സുലൈമാന്‍ ഫൈസി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി.മുഹമ്മദ് ഫൈസി, അലവി  സഖാഫി കൊളത്തൂര്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഫാറൂഖ് നഹീമി കൊല്ലം, കെ.ടി ത്വാഹിര്‍ സഖാഫി, ബഷീര്‍ ഫൈസി വെണ്ണക്കോട് എന്നീ സുന്നി പണ്ഡിതര്‍ ഇന്നലെ രാത്രി തന്നെ ജനാസ സന്ദര്‍ഷിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment