മോങ്ങം ടൌണ്‍ മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

             മോങ്ങം : മുസ്ലിം ലീഗിന്റെ പ്രവര്‍ത്തന മേഖലക്കൂം റിലീഫ് മേഖലക്കും കൂടുതല്‍ ശക്തി പകരുന്നതിന്ന് വേണ്ടി മോങ്ങം ടൌണ്‍ മുസ്ലിം ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു. വാര്‍ഡ് തലത്തിൽ പ്രവർത്തനം കേന്ദ്രീകരിച്ചതിനാൽ മോങ്ങം ടൌണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസങ്ങളായി നിലച്ചിരുന്നു. പുതിയ ഭാരവാഹിഹളായി പ്രസിഡന്റ് വെണ്ണക്കോടന്‍ ഉണ്ണി അവറാന്‍ എന്ന കുഞ്ഞിമാന്‍ ഹാജി, ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് മോങ്ങം , ട്രഷറര്‍ കെ.എം സലീം മാസ്റ്റര്‍ , വൈസ്പ്രസിഡന്റൂമാരായി കെ ഉണ്ണ്യാ‍ലി, സി.കെ സൈതലവി, ജോയിന്റ് സെക്രട്ടറിമാരായി ബാസിത്ത് കെ.പി, സികെ അഷ്‌റഫ് എന്നിവരെ യോഗത്തില്‍ തിരഞ്ഞെടുത്തു. 
    മോങ്ങം ടൗൺ മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന തെരെഞ്ഞെടുപ്പ് കണ്‍‌വെന്‍ഷനില്‍ ബങ്കാളത്ത് മുഹമ്മദ്കുട്ടി മാസ്റ്റര്‍ (പഞ്ചായത്ത് ലീഗ് സെക്രട്ടറി), അബൂബക്കര്‍മാസ്റ്റര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment