ട്യൂഷൻ സെന്ററിന്റെ പാരപറ്റ് തകർന്ന് വീണു: 17 കുട്ടികൾക്ക് പരിക്കേറ്റു

               മൊറയൂർ: ട്യൂഷൻ സെന്ററിന്റെ പാരപറ്റ് തകർന്ന് താഴെ വീണ് 17 കുട്ടികൾക്ക് പരിക്കേറ്റു. മൊറയൂർ ഹൈസ്ക്കുൾ പടിയിലുള്ള വിദ്യാ ട്യൂഷൻ സെന്ററിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്. ട്യൂഷൻ സെന്ററിനു മുന്നിൽ റോഡിൽ കാറുകൾ അപകടത്തിൽ പെട്ടത് കുട്ടികൾ കൂട്ടമായി കെട്ടിടത്തിന്റെ പാരപെറ്റിൽ കയറിനിന്നു നോക്കിയതാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റ കുട്ടികളെ മഞ്ചേരി ജനറൽ ആശുപത്രിയിലും കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ കോഴിക്കോട് മെഡീക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment