ഹര്‍ത്താല്‍ : മോങ്ങത്ത് സംഘര്‍ഷം.

        മോങ്ങം : ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സി പി എം , ബി ജെ പി ആഹ്വാനം ചെയ്ത പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താല്‍ മോങ്ങത്ത് ചെറിയ തോതില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതും പോസ്റ്റോഫീസ് അടപ്പിക്കുവാന്‍ ശ്രമിച്ചതുമാണ് മോങ്ങം അങ്ങാടിയില്‍ സി പി എമ്മും മുസ്ലിലിം ലീഗും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാകുവാന്‍ കാരണം . സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം ലീഗും ഡി വൈ എഫ് ഐയും മോങ്ങം അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. രണ്ട് പ്രകടനങ്ങളിലും പ്രകോപനപരമായ മുദ്രാവക്യങ്ങളാണ് മുഴക്കിയത്. മോങ്ങം അങ്ങാടി ഗതകാല ചരിത്രത്തിലേക്ക് നീങ്ങുകയാണോ എന്നു തോന്നിന്നിക്കുന്ന തരത്തിലാണ് ഇരു പാര്‍ട്ടി അണികളുടെയും രോഷപ്രകടനം. 
        അതിനിടെ ഹര്‍ത്താലില്‍ മിക്ക കടകളും അടഞ്ഞു കിടന്നു. ചില സ്വകാര്യ വാഹനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ പൊതുവെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഡീസല്‍ വില വര്‍ദ്ധനവിനെതിരെ എസ് ഡി പി ഐയും മോങ്ങത്ത് പ്രതിഷേധ പ്രകടനം നടത്തി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment