ആത്മ ഫാം പഠന ക്ലാസ് ആരംഭിച്ചു

                        മോങ്ങം : ചെറുപുത്തൂര്‍ ആത്മ ഫാം സ്കൂളിന് തുടക്കമായി. കേരള കൃഷി വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം കാര്‍ഷിക വിക്ഞാന വ്യാപനം ലക്ഷ്യമാക്കിക്കൊണ്ട് രണ്ട് മാസം നീളുന്ന ക്ലാസ്സിന് തുടക്കമായി. ചെറുപുത്തൂരിലെ എം സി അബ്ദുല്‍ അഹദിന്റെ ഫാമില്‍ വെച്ച് നടന്ന ചടങ്ങ് പുല്‍‌പ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി അബ്ദുറഹിമാന്‍ ഉല്‍ഘാ‍ടനം ചെയ്തു. ഹംസഹാജി ചെറുപുത്തൂര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കൃഷി ഓഫീസര്‍ ടി നജ്‌മുദ്ധീന്‍ സ്വാഗതം ആശംസിച്ചു. നമ്മുടെ രാജ്യത്ത് കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിയുമ്പോള്‍ അബ്ദുല്‍ അഹദിനെപ്പോലെയുള്ള യുവാക്കളില്‍ മാത്രമെ ഇനി നാടിന് രക്ഷയുള്ളു എന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ഈ കൊച്ചു പ്രായത്തില്‍ തന്നെ നിരവധി അവാര്‍ഡുകളാണ് അഹദിനെ തേടിയെത്തിയത്. പ്രമുഖ അവാര്‍ഡായ മില്‍മയുടെ വാണിജ്യതീറ്റ പുല്‍കൃഷി അവാര്‍ഡും മറ്റു പലപ്രമുഖ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയത് കാര്‍ഷിക മേഖലയില്‍ അദ്ദേഹം നടത്തിയ അഹോരാത്ര പ്രവര്‍ത്തനം മൂലമാണെന്നും ചടങ്ങില്‍ പറഞ്ഞു. തുടര്‍ന്ന് കര്‍ഷകര്‍ക്ക് വേണ്ടി നടന്ന ചര്‍ച്ചയില്‍ മലപ്പുറം ജില്ല ആത്മ പ്രൊജക്ട് ഓഫീസര്‍ വില്ല്യം സി,  കെ.പി കുഞ്ഞി മുഹമ്മദ് (ജില്ലാമൃഗ സംരക്ഷണ ഓഫീസര്‍ ), വത്സമ്മ എന്നിവര്‍ കര്‍ഷകര്‍ക്ക് ക്ലാസ്സെടുത്തു കൊടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment