ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഓണക്കിറ്റ് വിതരണം ചെയ്തു

                             മോങ്ങം : മോങ്ങം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഓണക്കിറ്റ് വിതരണം ചെയ്തു. ഓണക്കിറ്റ് വിതരണോല്‍ഘാടനം ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ നിര്‍വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനം ആദര്‍ശമാക്കിയ മുസ്ലിം ലീഗിന്റെ പിന്നില്‍ ദളിത് പിന്നോക്കക്കാര്‍ സുരക്ഷിതരാണെന്ന് യുസി രാമന്‍ പറഞ്ഞു. ചടങ്ങില്‍ ടൌണ്‍ മുസ്ലിം ലീഗ് പ്രസിഡന്റ് വി കുഞ്ഞിമാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, പി വീരാന്‍ കുട്ടിഹാജി, പി.മുസ്തഫ, സി.കെ മുഹമ്മദ്, വി.ടി ശിഹാബ് മാസ്റ്റര്‍ , വി.പി അബൂബക്കര്‍ , വി മുഹമ്മദ് കുട്ടി മാസ്റ്റര്‍ , സി ഹംസ , കുഞ്ഞി മുഹമ്മദ് മോങ്ങം കെ.പി ബാസിത്, കെ മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷം നലുഘട്ടങ്ങളിലായിട്ടാണ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ കീഴില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒന്നാം ഘട്ടമായി ആയിരത്തില്‍ പരം ആളുകള്‍ പങ്കെടുത്ത റംസാന്‍ സംഗമവും സമൂഹനോമ്പു തുറയും  രണ്ടാം ഘട്ടമായി മോങ്ങത്തെ എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണവും മൂന്നാം ഘട്ടം മുന്നൂറോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും നടത്തി. നാലാം ഘട്ടമായി ശിഹാബ് തങ്ങളുടെ പേരിലുള്ള കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം അടുത്തമാസത്തില്‍ പാണക്കാട് തങ്ങള്‍ നിര്‍വഹിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment