പി എം കെ ഫൈസിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

                    മോങ്ങം : പ്രമുഖ പണ്ഡിതനും മോങ്ങം ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോം‌പ്ലെക്സ് സെക്രട്ടറിയുമായിരുന്ന മര്‍ഹൂം പി എം കെ ഫൈസിയുടെ അനുസ്മരണ സമ്മേളനം നടന്നു. ജന ഹൃദയങ്ങളില്‍ സഞ്ചരിച്ച തൂലികക്കാരനായിരുന്നു പി എം കെ ഫൈസിയെന്നും സാധാരണക്കാരുടെ വേഷവിധാനവും ആലംബഹീനര്‍ക്ക് അഭയ കേന്ദ്രവുമായിരുന്നു പി എം കെ എന്ന പണ്ഡിതനെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. മോങ്ങം അങ്ങാടിയില്‍ നടന്ന അനുസ്മരണ യോഗത്തിന്റെ ഉല്‍ഘാടന കര്‍മ്മം സ്ഥലം എം എല്‍ എ ഉബൈദുള്ള നിര്‍വഹിച്ചു.
    സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍, അബുഹനീഫല്‍ ഫൈസി തെന്നല , സൌക്കത്തലി ബുഖാരി, കെ മുഹമ്മദുണ്ണീ ഹാജി എം.എല്‍.എ, ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രഫസര്‍ അഹമ്മദ് കുട്ടി ശിവപുരം , സി.പി സൈദലവി മാസ്റ്റര്‍ , ഇബ്രാഹിം സഖാഫി കോട്ടൂര്‍ , ലത്തീഫ് ബാഖവി വെള്ളില, സി.കെ ബാപ്പു, സി.കെ മുഹമ്മദ്, ബി കുഞ്ഞുട്ടി, കുഞ്ഞുമുഹമ്മദ് മോങ്ങം , സക്കിര്‍ പുല്ലാര, തയ്യില്‍ അബു, അഡ്വക്കറ്റ് മോഹന്‍‌ദാസ്, സി മുഹമ്മദ് കുട്ടി, സി ഹംസ, കെ.ടി മുഹമ്മദ്, പി എ നാസര്‍, ഫിറോസ്‌ഖാന്‍ വണ്ടൂര്‍ , പി സുലൈമാന്‍ മുസ്ലിയാര്‍ , സി.കെ സക്കീര്‍ അരിമ്പ്ര എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment