ഓട്ടോ ഡ്രൈവര്‍മാക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു

            മോങ്ങം : മോങ്ങം ഓട്ടോ തൊഴിലാളി യൂണിയന്റെ സംയുക്താഭിമുഖ്യത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു. കാര്‍ഡ് വിതരണോല്‍ഘാടനം സ്ഥലം എം എല്‍ എ പി. ഉബൈദുള്ള നിര്‍വഹിച്ചു. മോങ്ങം ഏരിയ ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ആനക്കച്ചേരി മുജീബ് റഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍‌സ്‌പെക്ടര്‍ അസൈനാര്‍ , സബ്‌‌ഇന്‍‌സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി സക്കീന, റി.ഡെപ്യൂട്ടി കലക്ടര്‍ ഇ. കാവുട്ടി, മെമ്പര്‍ ബി. കുഞ്ഞുട്ടി, പി.പി ഹംസ, ടി. അയ്യപ്പന്‍ , വി. കുഞ്ഞിമാന്‍ , സി. ഹംസ, കൂനേങ്ങല്‍ മമ്മുട്ടി, എം.സി ഇബ്രാഹീം ഹാജി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രജീഷ് സ്വാഗതവും ഫൈസല്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment