മോങ്ങം എ എം യു പി സ്കൂള്‍ കലോത്സവം സമാപിച്ചു

               മോങ്ങം : കലോത്സവം സമാപിച്ചു. മോങ്ങം എ എം യു പി സ്കൂള്‍ വിദ്ധ്യാര്‍ത്ഥികളുടെ ഇമ്പമാര്‍ന്ന സ്കൂള്‍ കലാമേളം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി വിവിധങ്ങളായ കലാപരിപാടികളാണ് സ്കൂള്‍ അംഗണത്തില്‍ അരങ്ങേറിയത്. സ്കൂള്‍ കലോത്സവത്തിന്റെ ഉല്‍ഘാടനം മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി സക്കീന താന്‍ വിദ്ധ്യാര്‍ത്ഥിനിയായിരിക്കെ തന്റെ മനസ്സില്‍ പതിഞ്ഞ ഗാനാലാപനത്തോടു കൂടി നിര്‍വഹിച്ചു. ചടങ്ങില്‍ മംഗട ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകനും യൂനിവേഴ്സിറ്റി സംസ്ഥാന യുവജനോത്സവങ്ങളില്‍ മിമിക്രി, മോണോആക്ട്, നാടകം എന്നിവയില്‍ നിരവധി തവണ ചാമ്പ്യനുമായ സിജീവ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. കുട്ടികള്‍ പുസ്ഥകപ്പുഴുക്കളായി മാത്രം ഒതുങ്ങാ‍തെ ഇത്തരത്തിലുള്ള കലോത്സവ ദിനങ്ങളില്‍ സ്കൂളിലേക്ക് വരാതെ വീട്ടിലിരിക്കുന്ന മനോഭാവം വെടിയണമെന്നും വിദ്ധ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവിനെ പരിപോഷണത്തിന്റെ പാതകള്‍ താണ്ടാന്‍ സ്കൂള്‍ കലോത്സവം കൊണ്ട് സാധിക്കേണ്ടതുണ്ടെന്നും അതിനായി വിദ്ധ്യാര്‍ത്ഥികള്‍ തന്നെ മുന്നോട്ട് വരേണ്ടതുണ്ടെന്നും വിദ്ധ്യാര്‍ത്ഥികള്‍ എല്ലാ മേഖലകളിലും ഉള്‍ക്കൊള്ളുന്നവരായിരിക്കണമെന്നും ചടങ്ങില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.
               പി ടി എ പ്രസിഡന്റ് സി. ഹംസ അദ്ധ്യക്ഷനായ ചടങ്ങില്‍ എച്ച് എം വത്സലബായി സ്വാഗതം പറഞ്ഞു. ആശംസകളര്‍പ്പിച്ച് കൊണ്ട് മെമ്പര്‍മാരായ ബി. കുഞ്ഞുട്ടി, സി.കെ ആമിന ടീച്ചര്‍ , പി.ടി.എ മെമ്പര്‍ ബാബു, എന്‍ അബ്ദുല്‍‌റഷീദ്, സി. നിഷാദ് മാസ്റ്റര്‍ , കെ വിപിന്‍ മാസ്റ്റര്‍ , റഫീഖ്, ടി.പി സലീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment