അബ്ദുഹാജി മന്ദിര പ്രവര്‍ത്തന സംഗമം നടന്നു

                    മോങ്ങം : അബ്ദുഹാജി മന്ദിര പ്രവര്‍ത്തന സംഗമം നടന്നു. മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗിന് അബ്ദുഹാജി സ്മാരക മന്ദിരം എന്ന പേരില്‍ പുതിയ മന്ദിരം പണിയുന്നു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തക സംഗമം മോങ്ങം ഇര്‍ശാദുസ്വിബിയാന്‍ മദ്രസ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ വാലഞ്ചേരിയില്‍ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന അബ്ദുഹാജി സ്മാരക മന്ദിരത്തിന്റെ ഫണ്ട് ശേഖരണോല്‍ഘാടനവും പ്രവര്‍ത്തക സംഗമത്തിന്റെ ഭാഗമായി നടന്നു. എം എല്‍ എമാരടക്കം പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment