എന്‍ എം സലീം കുടുംബ സഹായ സമിതി രൂപീകരിച്ചു.

               മോങ്ങം : ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് ചികിത്സ തേടുന്ന നൂറേമൂച്ചി സലീം (38) സഹൃദയരുടെ കനിവിനായി കാത്തിരിക്കുന്നു. രണ്ട് പിഞ്ചു കുട്ടികളുടെയും ഭാര്യയുടെയും അനാഥരായ ഭാര്യാ സഹോദരങ്ങളുടെയും ഏക ആശ്രയമാണ് സലീം . ചെറിയ ഒരു കച്ചവടത്തിലൂടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന സലീമിന് നാട്ടുകാരുടെയും മറ്റും സഹായത്താല്‍ ആഴ്ച്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്തു വരികയാണ്. നിത്യ ചിലവിനും ചികിത്സക്കും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് സ്ഥലമോ വീടോ ഇല്ല. കച്ചവടം നടത്തുന്ന മുറിയോട് ചേര്‍ന്ന് ചെറിയൊരു റൂമിലാണ് ഈ കുടുംബം താമസിക്കുന്നത്. ഈ സഹോദരന്റെ തുടര്‍ ചികിത്സക്കും കുടുംബത്തിന്റെ പുനരിധിവാസത്തിനും വേണ്ടി നാട്ടുകാര്‍ മുന്‍‌കയ്യെടുത്ത് മൊറയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കെ മുഹമ്മദ് ചെയര്‍മാനും , മലപ്പുറം ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി. മുഹമ്മദ് മദനി വൈസ് ചെയര്‍മാനും , ബി. കുഞ്ഞുട്ടി പഞ്ചായത്ത് മെമ്പര്‍ ട്രഷററും , കെ. സലീം മാസ്റ്റര്‍ ജനറല്‍ കണ്‍‌വീനറുമായ 15 അംഗ പ്രവര്‍ത്തക സമിതിയായ നൂറേമൂച്ചി സലീം കുടുംബ സഹായ സമിതി രൂ‍പീകരിച്ചു.
                   ജനറല്‍ കണ്‍‌വീനര്‍ കെ. സലീം മാസ്റ്ററുടെയും ബി. കുഞ്ഞുട്ടിയുടെയും പേരില്‍ മോങ്ങം ശാഖാ എസ്.ബി.ടിയില്‍ ( IFSC SBT R0000840 ) (A/c 67199047909) എന്ന നമ്പറിലുള്ള ജോയിന്റ് അക്കൌണ്ട് തുടങ്ങിയിരിക്കുന്നു.മനുഷ്യ സ്നേഹികളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ലഭിച്ചാല്‍ മാത്രമെ ഈ പാവപ്പെട്ട കുടുംബത്തിന്റെ പുനരിധിവാസം സാധിക്കുകയുള്ളു. എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. വിശധ വിവരങ്ങള്‍ക്ക് 9747399129 (സലീം മാസ്റ്റര്‍ കണ്‍‌വീനര്‍ ), 9846915030 ( ചെറി കെ. സോളാര്‍ വര്‍ക്കിംഗ് കണ്‍‌വീനര്‍ ), 9895378532 (മുഹമ്മദലി മാസ്റ്റര്‍ ജോ. കണ്‍‌വീനര്‍), 9847408465 ( സി.കെ മുഹമ്മദ് ചെയര്‍മാന്‍), 9895446444 ( സി. മുഹമ്മദ് മദനി വൈസ് ചെയര്‍മാന്‍), 9037675473 (ബി. കുഞ്ഞുട്ടി ട്രഷറര്‍) എന്നിവരുമായി ബന്ധപ്പെടുക.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment