മോങ്ങം എ.എം.യു.പി സ്‌കൂള്‍ എച്ച്.എം ദേവകി ടീച്ചറെ സസ്‌പന്റ് ചെയ്‌തു

              മോങ്ങം എ.എം.യു.പി സ്‌കൂള്‍ ഹെഡ് മിസ്റ്റ്രസ് ദേവകി ടീച്ചറെ മാനേജര്‍ ടി.പി.അബ്ദു ഹാജി പതിനഞ്ച് ദിവസത്തേക്ക് സസ്‌പന്റ് ചെയ്‌തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മോങ്ങം എ.എം.യു.പി. സ്‌കൂളില്‍ തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ പരിണിത ഫലമാണ് ഇപ്പോള്‍ എച്ച് എമ്മിന്റെ സസ്‌പന്‍ഷനില്‍ കലാശിച്ചിരിക്കുന്നത്. സ്‌കൂള്‍ മാനേജ്മെന്റിനെയും പി.ടി.എ യും ഒട്ടും പരിഗണിക്കാതെ ഏകാധിപത്യ ഭരണം തുടരുകയായിരുന്ന എച്ച് എം ദേവകി ടീച്ചര്‍ക്ക് റിട്ടയര്‍മെന്റിന് ഏതാനും ദിവസം കൂടി മാത്രം ബാക്കി നില്‍ക്കെയാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. മോങ്ങം സ്കൂളില്‍ എച്ച് എം ഒരുഭാഗത്തും പി.ടി.എയും മാനേജ്മെന്റും മറുഭാഗത്തുമായി തുടരുന്ന ശീത സമരത്തിന്റെ അഗ്നി പര്‍വതമാണ് ഇപ്പോള്‍ പൊട്ടി തെറിച്ചത്. ഇത് സമ്പന്തമായി വിശദമായ വാര്‍ത്തകളും ഇതിനെ കുറിച്ചുള്ള ഈ ശീത സമരം അവസാനിപ്പിക്കണമെന്നാവിശ്യപെട്ട് എഡിറ്റോറിയലും ഏതാണ്ട് രണ്ടര മാസം മുന്‍പ് “എന്റെ മോങ്ങം ന്യൂസ് ബോക്സ്” പ്രസിദ്ധീകരിച്ചിട്ടുണ്ട്.
          സ്‌കൂള്‍ ഉച്ചഭക്ഷണമായി ബന്ധപെട്ട് പി.ടി.എ നടത്തിയ പുതിയ പരിശ്കാരങ്ങളോട് നിശേതാത്മക സമീപനം സ്വീകരിച്ച എച്ച്.എമ്മിനെതിരെ നിരവധി പരാതികള്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും മറ്റും ഉയര്‍ന്ന സാഹചര്യത്തില്‍ കുട്ടി അതേ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാനും ഇതു വരെയുള്ള ഉച്ചഭക്ഷണ കണ്‍ക്കുകള്‍ അവലോകനം ചെയ്യാനും വേണ്ടി പല തവണ പി.ടി.എ എക്സിക്യൂട്ടീവും നൂണ്‍ ഫീഡിങ്ങ് കമ്മിറ്റിയും യോഗം ചേര്‍ന്നെങ്കിലും കണക്കുകള്‍ അവതരിപ്പിക്കേണ്ട ചുമതലയുള്ള ദേവകി ടീച്ചര്‍ ഒരു യോഗത്തില്‍ പോലും പങ്കെടുക്കാത്തതിനാല്‍ പി.ടി.എ എക്സിക്യൂട്ടീവ് ചുമതല പെടുത്തിയത് പ്രകാരം പ്രസിഡന്റ് സി.ഹംസ മാനേജര്‍ക്ക് ഇതു സമ്പന്തിച്ച് കാര്യകാരണ സഹിതം രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റ് ടീച്ചറെ പതിനഞ്ച് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.
                 മാനേജര്‍ ടി.പി.അബ്ദു ഹാജി യുടെ പ്രധിനിതി ടി.പി.ഉമ്മര്‍ ഹാജി സസ്‌പെന്‍ഷന്‍ ലെറ്റര്‍ ടീച്ചര്‍ക്ക് കൈമാറാന്‍ സ്‌കൂളില്‍ എത്തിയെങ്കിലും എച്ച്.എം സ്ഥലത്തില്ലാത്തതിനാല്‍ നിയമ പ്രകാരം ഓഫീസ് വാതിലില്‍ പതികുകയായിരുന്നു. തുടര്‍ന്ന് സസ്പെന്‍ഷന്‍ ലെറ്ററിന്റെ ഒരു കോപ്പി എ.ഇ.ഒ ഓഫിസിലും മാനേജര്‍ സമര്‍പ്പിച്ചു. എന്നാല്‍ പിന്നീട് സ്‌കൂളിലെത്തിയ ടീച്ചര്‍ മാനേജര്‍ക്ക് തന്നെ സസ്‌പെന്റ് ചെയ്യാനുള്ള അധികാരം ഇല്ലന്ന് പ്രഖ്യാപിച്ച് സ്‌കൂള്‍ രജിസ്റ്ററില്‍ ഒപ്പ് വെച്ചു വെന്നും നിയമ പ്രകാരം സസ്‌പന്‍ഷനിലിരിക്കെ സ്‌കൂള്‍ കോമ്പൌണ്ടില്‍ തന്നെ കയറാന്‍ വിലക്കുള്ള ടീച്ചര്‍ ഓഫീസില്‍ കയറി രജിസ്റ്ററില്‍ ഒപ്പ് വെച്ചത് ഗുരുതരമായ തെറ്റാണെന്നും നിയമ വിധക്തര്‍ അഭിപ്രായപെട്ടു. സ്‌കൂള്‍ സമയം കഴിഞ്ഞും അവിടം വിട്ട് ടീച്ചര്‍ ഇറങ്ങാത്തതിനെ തുടര്‍ന്ന് മാനേജ്മെന്റ് പോലീസില്‍ പരാതിപെട്ടുവെങ്കിലും പോലീസ് എത്തുന്നതിനു മുന്‍പ് ടീച്ചര്‍ സ്ഥലം വിട്ടു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment