ലീഗിന്റെ തലയില്‍ കെട്ടി വെക്കരുത്...


       ചെറുപുത്തൂര്‍ ചീനി തൊടുവില്‍ സോളിഡാരിറ്റിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കുന്നു എന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പ് “എന്റെ മോങ്ങം” ന്യൂസ് ബോക്സില്‍ കാണാനിടയായി. എന്നാല്‍   ചെറുപുത്തൂരില്‍ മുസ്‌ലിം ലീഗിന്റെത ശക്തി കേന്ദ്രവും ഊര്‍ജ സ്രോതസ്സുമായ ചീനതൊടുവിലെ ഈ സംഭവം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ചില സ്ഥാപിത താല്‍‌പര്യക്കാര്‍ ഇന്റെര്‍ നെറ്റിലെ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴി ശ്രമിച്ച് കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ട് വരുന്നത്. സോളിഡാരിറ്റിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കപെട്ട സംഭവം അപലപനീയമാണെങ്കിലും ആ വിഷയത്തെ ഉപയോഗിച്ച് മുസ്‌ലിംലീഗിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നു തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ പ്രതികരണം.  
   ബോര്‍ഡുകള്‍ നശിപ്പിക്കുനതും കൊടികള്‍ അഗ്നിക്കിരയാക്കുന്നതും മുസ്‌ലിം ലീഗിന്റെ സംസ്കാരമല്ല. ഇത്തരം ഫാസിസ്റ്റ്‌ പ്രവര്‍ത്തന ശൈലികള്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയാണെങ്കില്‍ മലപ്പുറത്തിന്റെ  മുക്കിലും മൂലകളിലും സോളിഡാരിറ്റിയുടെതെന്നല്ല ഒരു സംഘടനയുടെ ബോര്‍ഡും കാണില്ല എന്നതാണ് സത്യം.
   നശിപ്പിക്കപെട്ടു എന്നാരോപിക്കുന്ന നോട്ടിസിലെ വിഷയവുമായി ബന്ധപ്പെട്ട  മലപ്പുറത്തിന് മെഡിക്കല്‍കോളേജ്‌‌ അനുവധിച്ചത് മുസലിംലീഗും UDF സര്‍ക്കാരുമാണ്. ഇതു അനുവധിച്ചവര്‍ക്ക് ‌ തന്നെ അറിയാം അത് എങ്ങനെ നടപ്പാക്കാം എന്ന്. അതിനു  എട്ട് കാലി മമ്മൂഞ്ഞുകളായി സോളിക്കുട്ടന്മാരുടെ ഓരിയിടല്‍ ആവശ്യമില്ല. 
   സാന്ദര്‍ഭികമായി ഒരു കാര്യം: മദ്യത്തിനെതിരായി പ്രഭാഷണങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ച് ലീഗിനെ തോല്‍‌പ്പിക്കാന്‍ ഇടതുപക്ഷത്തിന്‌ മദ്യ സല്‍‌ക്കാരം ഒരുക്കിയവരാണ് ഇവിടത്തെ സോളിഡാരിറ്റിക്കാര്‍. മലബാര്‍ ഒന്നടങ്കം നന്നാക്കുന്നതിനു മുമ്പ്‌ ചെറുപുത്തൂരിലെ സോളിഡാരിറ്റിക്കാരോട് ഒരു കാര്യം.  “കുടിവെള്ളം കിട്ടാതെ“ കഷ്ടപെടുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ചെരുപുത്തൂരിലുണ്ട്. അവര്ക്ക് ‌ വെള്ളം നല്കാതനുള്ള പദ്ധതി സാമ്രാജ്യത്വം ആരോപിച്ചു തകര്‍ത്തവരാണ് നിങ്ങള്‍ എന്നത് ചെറുപുത്തൂര്‍ക്കാര്‍ മറക്കില്ല. ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നത് സാമ്രാജ്യത്വം. മദ്യ സല്‍ക്കാരം ഇസ്ലാമിക രാഷ്ട്രീയവും. ഹൊ എന്തോരു ഐഡിയോളജി.....?  

അസീസ് ബായി നൊട്ടത്ത് 
സെക്രടറി 
ജിദ്ദ-കെ.എം.സി.സി പുല്‍പ്പറ്റ പഞ്ചായത്ത്
പതിനെട്ടാം വാര്‍ഡ് കമ്മിറ്റി 

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

"ചെറുപുത്തൂര്‍: മില്ലുപടി (ചീനിത്തൊടുവില്‍) ഭാഗത്ത്‌ മാത്രം സോളിഡാരിറ്റിയുടെ പോസ്റ്റര്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റ് - എസ്‌.ഐ.ഒ.- ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയുടെ പോസ്റ്റര്‍ വര്‍ഷങ്ങളായി ഈ ഭാഗത്ത് നശിപ്പിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്ക് സ്ഥാപിച്ച പോസ്റ്റര്‍ വലിച്ചുകീറി എടുത്തുമാറ്റിയ രീതിയിലാണ്‌ അവസാനമായി നശിപ്പിച്ചത്.

കേരളത്തിലെ 42% വരുന്ന ജനങ്ങള്‍ അധിവസിക്കുന്ന മലബാര്‍ മേഖലയോട് തുടരുന്ന അവഗണനക്കെതിരെ സോളിഡാരിറ്റിയുടെ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്‍റെ പ്രഖ്യാപന റാലിയുടെയും 48% ജനങ്ങള്‍ താമസിക്കുന്ന തിരു-കൊച്ചിക്ക്‌ 6 മെഡിക്കല്‍ കോളേജ് നല്‍കുമ്പോള്‍ മലബാറിന് രണ്ടാമതായി അനുവദിച്ച മെഡിക്കല്‍ കോളേജിന്‍റെ നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെടുന്ന പോസ്റ്റുറുകളാണ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്‌.

ഒരു പ്രത്യേക വിഭാഗത്തെ ടാര്‍ജെറ്റ്‌ ചെയ്ത് പ്രവത്തിക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികളെ നിലക്ക് നിര്‍ത്തണമെന്ന് സോളിഡാരിറ്റി ചെറുപുത്തൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു."

ഈ വാര്‍ത്തയിലെവിടെയും മുസ്ലിം ലീഗിനെ പേരെടുത്തു കുറ്റപ്പെടുത്തിയതായി സൂചിപ്പിക്കുന്നില്ല എന്നിരിക്കെ മേല്‍ പറയപ്പെട്ട "സാമൂഹ്യ ദ്രോഹികള്‍" തങ്ങളാണെന്ന് സ്വയമങ്ങ് തോന്നുന്നുവെങ്കില്‍ പിന്നെ എന്ത് ചെയ്യും?

സ്നേഹിതന് നജ്മുദ്ധീന്റെ പ്രതികരണം വായിച്ചു, ഇന്റെര് നെറ്റിലെ ഫേസ്ബുക്ക് പോലുള്ള സോഷ്യല് നെറ്റ് വര്ക്ക് സൈറ്റുകള് വഴി ശ്രമിച്ച്കൊണ്ടിരിക്കുന്നു എന്ന ഭാഗം നജ്മുദ്ധീന് വായിച്ചിട്ടില്ല എന്ന് തോന്നുന്നു. അല്ലങ്കില് കാണാതെ പോയതായിരിക്കാം.. അതുമായി ബന്ധപെട്ട് ചിലരൊക്കെ നടത്തിയ ചില അഭിപ്രായങ്ങള് കാരണമാണ് ഞാന് പ്രതികരിച്ചത്. നിങ്ങള് ഇത്തരം സംഭവങ്ങള് വാര്ത്തയാക്കുന്നതിനു പിന്നില് എന്താണ് ഉദ്ധേശിക്കുന്നത് എന്ന് നമുക്ക് അറിയാം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം മുസ്ലിം ലീഗിനെ മാത്രം ടാര്ജറ്റ് ചെയ്തു നിങ്ങള് നടത്തി കൊണ്ടിരിക്കുന്ന കുപ്രചരണങ്ങള് ചെറുപുത്തീരിലെ ജനങ്ങള്ക്ക് മനസ്സിലാക്കാന് കഴിയും. ചെറുപുത്തൂര് ജമാഅത്തെ ഇസ്ലാമിയുടെ പള്ളിക്ക് സമീപം സുന്നീ-മുജാഹിദ് പ്രസ്ഥാനങ്ങളുടെ നോട്ടീസുകളും ബോര്ഡുകളും കാലങ്ങളായി നശിപ്പിക്കപെടുന്നത് നിത്യ സംഭവമല്ലെ...? സോളിഡാരിറ്റിക്കാര് ബുദ്ധി ജീവികളും മറ്റുള്ളവര് പൊട്ടന്മാരും എന്നുള്ള ധാരണ മാറ്റിയാല് നിങ്ങള്ക്ക് നല്ലത്...
അസീസ് ബായി നൊട്ടത്ത്
ജിദ്ദ

aaaaaaaaaaaaaaaaaaaalllllllllllllllllaaammm nnnnnaaaaaaaaaalllllllllatine

Post a Comment