രണ്ടാമത് ദര്‍ശന സൌഹൃദ ഫുട്ബോള്‍ മത്സരവും ഇസ്തിറാഹാ മീറ്റും വ്യാഴാഴ്ച്ച ജിദ്ദയില്‍

       ജിദ്ദ: മോങ്ങത്തെ പ്രവാസികള്‍ക്കായി ദര്‍ശന ജിദ്ദ ഘടകം സംഘടിപ്പിക്കുന്ന രണ്ടാമത് സൌഹൃദ ഫുട്ബോള്‍ മത്സരവും ഇസ്തിറാഹ മീറ്റും ഡിസംബര്‍ എട്ടിന് വ്യാഴാഴ്ച്ച നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കിഴക്കന്‍ ജിദ്ദയിലെ അല്‍ വലീദി ഇസ്തിറാഹയില്‍ വെച്ച് നടത്തുന്ന ഫുട്ബോള്‍ മത്സരത്തില്‍ മോങ്ങത്തെ ആദ്യകാല ഫുട്ബോള്‍ താരങ്ങളായ ചേങ്ങോടന്‍ കബീര്‍, ബി.നാണി, വാളപ്ര ഗഫൂര്‍, ഓത്തുപള്ളി ബാവ, പുതു തലമുറയില്‍ പെട്ട എം.ശിഹാബ്, ഷാജഹാന്‍ , കൂനന്‍ ഉമര്‍, ചാണ്ടി ഉമര്‍, ബി.ബാബു, അഷ്‌റഫ് പനപ്പടി, മുസ്തഫ നെല്ലേങ്ങല്‍, സലീല്‍ കൊല്ലൊടിക, സമദ് സി.കെ.പി, ജാഫര്‍.എന്‍ .പി, നാസര്‍.സി.കെ.പി, ശിഹാബ് ചുണ്ടക്കാടന്‍  സി.കെ.അബ്ദുറഹ്‌മാന്‍  തുടങ്ങിയവര്‍ ബൂട്ടണിയും. രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന സംഗമം രണ്ട് മണിക്ക് സമാപിക്കും. 
   കഴിഞ്ഞ ജൂണില്‍ ദര്‍ശന നടത്തിയ ഒന്നാം സൌഹൃദ മീറ്റില്‍ പങ്കെടുത്തവര്‍ക്ക് അത് പ്രവാസത്തിന്റെ വിരസത മറക്കുന്നതും അതോടൊപ്പം കഴിഞ്ഞ് പോയ നല്ല നാളുകളെ കുറിച്ചുള്ള ഓര്‍മ പുതുക്കിയ ഗൃഹാതുരത്വമുണര്‍ത്തിയ അനുഭവവുമായിരുന്നു. ജിദ്ദയില്‍ ഫലസ്തീന്‍ റോഡില്‍ എക്സ്പ്രസ് ഹൈവേ കഴിഞ്ഞുള്ള പഴയ ആട് മാര്‍ക്കറ്റിലൂടെ പുതുതായി നിര്‍മിച്ച റോഡിലൂടെ 10 മിനുട്ട് യാത്ര ചെയ്താല്‍ അല്‍ വലീദി ഇസ്തിറാഹയില്‍ എത്തിച്ചേരാമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍‌പര്യമുള്ളവര്‍  0504237911 എന്ന നമ്പരില്‍ ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി സെക്രടറി ഷാജഹാനുമായി ബന്ധപെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സ്പോര്‍ട്സ് കണ്‍‌വീനര്‍ സമദ് സി.കെ.പി അറിയിച്ചു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment